കോഴിക്കോട്: നവകേരള സദസ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന് പ്രതിപക്ഷം പറഞ്ഞത് 101 ശതമാനവും ശരിയായെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഇതിനെ സി.പി.എം പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരന്‍ ആരോപിച്ചു. ഒരു സ്ഥലത്തുനിന്ന് പരാതി കിട്ടിയാല്‍ 45 ദിവസത്തിനകം പരിഹരിക്കുമെന്നാണ് ഇന്നലെ തന്നെ പറഞ്ഞത്. 45 ദിവസമാകുമ്പോഴേക്കും യാത്ര കഴിയും. പിന്നെ അതിെൻറ ക്രേസ് പോകും. ഇത് തട്ടിപ്പാണെന്ന് മുരളീധരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ സമയത്ത് ഓണ്‍ ദ സ്‌പോട്ടിലാണ് പരിഹാരം ഉണ്ടാക്കിയിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഇന്ന് അങ്ങനെയില്ല. ജനത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ അവസരമില്ല. ജനങ്ങളെ നേരെ കൗണ്ടറിലേക്ക് അയക്കുകയാണ്. പരാതികൊടുക്കുന്നു, തിരിച്ചു പോരുന്നു. അതില്‍ കൂടുതലായി ഒന്നും നടക്കുന്നില്ല. മാത്രമല്ല, ഇതിനെ പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റി.
ഇന്നലെ ഉദ്ഘാടന വേദിയില്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും ഉണ്ടായിരുന്നു. സര്‍ക്കാര്‍ പരിപാടിയില്‍ ഇരുവര്‍ക്കുമെന്താ കാര്യം. അവര്‍ ജനപ്രതിനിധികളല്ലല്ലോ. നവകേരള സദസ്സ് സര്‍ക്കാര്‍ പരിപാടി അല്ല, സി.പി.എം. പരിപാടിയാണ് എന്നും മുരളീധരന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.