തേ​ക്കി​ന്‍കാ​ട് മൈ​താ​ന​ത്ത് തൃ​ശൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വേ​ദി​യി​ലേ​ക്ക് വ​രു​ന്ന

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു

വെടിക്കെട്ടോടെ നവകേരള സദസ്സിന് സ്വീകരണം

തൃ​ശൂ​ർ: പൂ​ര​ന​ഗ​രി​യാ​യ തൃ​ശൂ​രി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സ്സ് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ മ​റ്റൊ​രു പൂ​ര​ക്കാ​ഴ്ച​യാ​യി. തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ മ​ന്ത്രി​സ​ഭ​യെ കാ​ണാ​നും കേ​ൾ​ക്കാ​നു​മെ​ത്തി​യ​വ​രെ കൊ​ണ്ട് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ വി​ദ്യാ​ർ​ഥി കോ​ർ​ണ​ർ നി​റ​ഞ്ഞു. വാ​നി​ൽ വ​ർ​ണ​മ​ഴ പെ​യ്ത വെ​ടി​ക്കെ​ട്ടോ​ടെ​യാ​ണ് ന​ഗ​രം മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും വ​ര​വേ​റ്റ​ത്. സ​ദ​സ്സി​നെ​ത്തി​യ​വ​ർ​ക്ക് കോ​ർ​പ​റേ​ഷ​ൻ സൗ​ജ​ന്യ​മാ​യി പ​ല​ഹാ​ര​ങ്ങ​ളും പ​ഴ​ങ്ങ​ളും ജ്യൂ​സും കു​ടി​വെ​ള്ള​വും വി​ത​ര​ണം ചെ​യ്തു.

ന​വ​കേ​ര​ള സ​ദ​സ്സി​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തി​യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ പി. ​ബാ​ല​ച​ന്ദ്ര​ൻ എം.​എ​ൽ.​എ വി​ത​ര​ണം ചെ​യ്തു. സ്റ്റേ​ജി​ന​ടു​ത്ത് ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ച്ച എ​ന്റെ കേ​ര​ളം ഡാ​ൻ​സ് ഫ്യൂ​ഷ​ൻ, തൃ​ശൂ​ർ ജ​ന​ന​യ​ന അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ ക​ല​ക​ൾ -ഫോ​ക്ക് ഈ​വ്, ജ​യ​രാ​ജ് വാ​ര്യ​ർ അ​വ​ത​രി​പ്പി​ച്ച കാ​രി​ക്കേ​ച്ച​ർ, തൃ​ശൂ​ർ മെ​ല​ഡി വോ​യ്സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, ഫ​ലി​ത​പ്ര​ഭാ​ഷ​ക​നു​മാ​യ ന​ന്ദ​കി​ഷോ​ർ അ​വ​ത​രി​പ്പി​ച്ച ന​ന്ദ​ഹാ​സം, കെ. ​പ്രേ​മ​ദാ​സ​ൻ അ​വ​ത​രി​പ്പി​ച്ച ഓ​ട​ക്കു​ഴ​ൽ ഗാ​നം, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വാ​ഗ​ത ഗാ​നം, നാ​ട​ൻ പാ​ട്ട്, ച​ല​ച്ചി​ത്ര ന​ട​നും ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ കെ.​പി. ജി​ന​ൻ അ​വ​ത​രി​പ്പി​ച്ച ഓ​ട​ക്കു​ഴ​ൽ സം​ഗീ​തം എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി. ​ബാ​ല​ച​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, പി. ​രാ​ജീ​വ്, പി. ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക​സ​മി​തി കോ​ഓ​ഡി​നേ​റ്റ​ർ ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ ടി.​ആ​ർ. മാ​യ സ്വാ​ഗ​ത​വും കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. ഷാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി, മു​ൻ മ​ന്ത്രി​മാ​രാ​യ പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, വി.​എ​സ്. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ 17 കൗ​ണ്ട​റു​ക​ളി​ലാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​വേ​ദ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

കാ​മ്പ​സു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കു​ക​ൾ -മ​ന്ത്രി പി. ​രാ​ജീ​വ്

തൃ​ശൂ​ർ: കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ഞ്ചേ​ക്ക​റി​ൽ കൂ​ടു​ത​ൽ സ്ഥ​ലം ഉ​ണ്ടെ​ങ്കി​ൽ കാ​മ്പ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് നി​യ​മ - വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. കാ​മ്പ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന ശേ​ഷ​വും ജോ​ലി ചെ​യ്യാ​നാ​കും. പ​ഠി​ച്ച വി​ഷ​യ​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക്ക് ബോ​ണ​സ് മാ​ർ​ക്കും ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ച് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കും -മ​ന്ത്രി പി. ​പ്ര​സാ​ദ്

തൃ​ശൂ​ർ: എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും കോ​ർ​ത്തും ചേ​ർ​ത്തും പി​ടി​ച്ച് എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സ​ന മാ​റ്റ​ങ്ങ​ൾ കൈ​വ​രി​ച്ചു​മാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ എ​ല്ലാ വാ​ഗ്ദാ​ന​ങ്ങ​ളും നി​റ​വേ​റ്റി​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഭൂ​ര​ഹി​ത​ർ ഇ​ല്ലാ​ത്ത, അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത ന​വ​കേ​ര​ളം വൈ​കാ​തെ സാ​ക്ഷാ​ത്ക​രി​ക്കും.

ജി​ല്ല​യി​ൽ ന​ട​ന്ന​ത് 4012 കോ​ടി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ -മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

തൃ​ശൂ​ർ: ജി​ല്ല​യി​ൽ 4012 കോ​ടി രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​തെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ക​യാ​ണ്. പ​ദ്ധ​തി വ​ഴി 36 ല​ക്ഷം വീ​ടു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മ​സ്ത​മേ​ഖ​ല​െ​യ​യും സ്പ​ർ​ശി​ച്ചു​ള്ള അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം -മ​ന്ത്രി അ​ബ്ദു​റ​ഹി​മാ​ൻ

തൃ​ശൂ​ർ: സ​മ​സ്ത​മേ​ഖ​ല​യി​ലും സ്പ​ർ​ശി​ച്ചു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം സു​താ​ര്യ​മാ​യ അ​ഴി​മ​തി​യി​ല്ലാ​ത്ത ഭ​ര​ണം ല​ക്ഷ്യം വെ​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന 70 ശ​ത​മാ​നം ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പി​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​ണ്. കി​ഫ്ബി മു​ഖാ​ന്ത​രം ല​ക്ഷ്യം​വെ​ച്ച​തി​ൽ അ​ധി​ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​മ​ട​ക്ക​മു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും മി​ക​വ് പു​ല​ർ​ത്താ​നാ​യി.

സാ​ധ്യ​മാ​കു​ന്ന​ത് പ​റ​യു​ക​യും പ​റ​യു​ന്ന​ത് സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ -മ​ന്ത്രി റി​യാ​സ്

തൃ​ശൂ​ർ: സാ​ധ്യ​മാ​കു​ന്ന​ത് പ​റ​യു​ക​യും പ​റ​യു​ന്ന​ത് സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​റാ​ണ് ന​മ്മു​ടേ​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഒ​ല്ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മ​ല​യോ​ര പാ​ത. മ​ല​യോ​ര പാ​ത സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ സ​മ​ഗ്ര​മാ​യ വി​ക​സ​ന കു​തി​പ്പി​നെ വേ​ഗ​ത്തി​ലാ​ക്കും. കി​ഫ്ബി, റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ലൂ​ടെ നി​ര​വ​ധി പ്ര​വൃ​ത്തി​ക​ളാ​ണ് ഒ​ല്ലൂ​രി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.

പു​ത്തൂ​ർ സു​വോ​ളി​ക്ക​ൽ പാ​ർ​ക്ക് യാ​ഥാ​ർ​ഥ‍്യ​മാ​വു​ന്ന​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി ഒ​ല്ലൂ​ർ മാ​റും. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ഘ​ട്ടം​ഘ​ട്ട​മാ​യ പ​രി​ശ്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് കു​തി​രാ​ൻ തു​ര​ങ്കം നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ര​ണ്ട​ര വ​ർ​ഷം​കൊ​ണ്ട് കേ​ര​ള​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം കി.​മീ. റോ​ഡു​ക​ളാ​ണ് ബി.​എം ബി.​സി നി​ല​വാ​ര​ത്തി​ലെ​ത്തി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Navakerala sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.