കല്ലമ്പലം: മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ നടുക്കം വിട്ടുമാറാതെ നാട്ടുകാർ. ഇടക്ക് ചെറിയ മാനസിക അസ്വാസ്ഥ്യം പ്രകടമാക്കിയിരുന്നെങ്കിലും സഫീറിനെക്കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമേ പറയാനുള്ളൂ. ഇടക്കിടെ സഫീർ മക്കെള ഓട്ടോയിൽ കൂട്ടിക്കൊണ്ടുവരികയും ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ വാങ്ങിക്കൊടുക്കുകയും ചെയ്യുമായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം കുട്ടികളെ ഭാര്യാവീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന സഫീർ അവരെ വർക്കല ബീച്ചിൽ കൊണ്ടുപോയിരുന്നു. തുടർന്ന് ബന്ധുവീട്ടിൽ പോയി. നന്നായി ഭക്ഷണവും വാങ്ങി നൽകി. ക്ഷേത്രക്കുളത്തിനടുത്ത് നിർത്തിയിരുന്ന ഓട്ടോയിലെ ഒറ്റ വാചകമുള്ള കത്താണ് ക്രൂരകൃത്യത്തിെൻറ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് പൊലീസ് വീട്ടിലെത്തി വാതിൽ പൊളിച്ച് അകത്തുകടക്കുമ്പോഴാണ് കെട്ടിയിട്ട് കഴുത്തറുത്ത് മരിച്ച നിലയിൽ അൽത്താഫിനെ കാണുന്നത്.
സഫീറിന് ചെറിയതോതിൽ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതിനാൽ ഭയന്നാണ് ഭാര്യ ഇയാളോടൊപ്പം താമസിക്കാൻ വൈമനസ്യം കാണിച്ചത്. ഇവർ കല്ലമ്പലത്തെ ഒരു ബിസിനസ് സ്ഥാപനത്തിൽ അടുത്തിടെ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇത് ഭാര്യയിൽ സംശയവും പകയും വർധിക്കാൻ കാരണമായതായും നാട്ടുകാർ പറയുന്നു. നാട്ടുകാരുമായി വലിയ അടുപ്പം കാട്ടാൻ സഫീർ തയാറായിരുന്നില്ലെങ്കിലും മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഇയാൾക്കുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.