കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയെന്ന പരാതിയിൽ ഓൺലൈൻ പേജിനെതിരെ കേസ്. ‘ന്യൂസ് ഓഫ് മലയാളം’ എന്ന ഫേസ്ബുക്ക് പേജിനെതിരെ കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയാണ് കേസെടുത്തത്.
‘പണി കൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരൻ’, ‘നവീന്റെ കൊലപാതകത്തിൽ കണ്ണൂരിൽ ഭൂകമ്പം’ എന്നിങ്ങനെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ടൗൺ എസ്.ഐ നൽകിയ പരാതിയിലാണ് കേസ്.
അന്വേഷണത്തിലിരിക്കുന്ന കേസിൽ തെറ്റായ പ്രചാരണം നടത്തി സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയും ആവർത്തിച്ചുള്ള ഫേസ്ബുക്ക് സന്ദേശങ്ങളിലൂടെ ഓൺലൈൻ പേജ് പൊതുശല്യമുണ്ടാക്കുന്നതായും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.