കൊച്ചി: കാലടിയിൽ നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു. ചെങ്ങമനാട് കളത്തിങ്കല്‍ വീട്ടിൽ സാജിത ജാബീലാണ് (25) പ്രളയത്തെ അതിജീവിച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുദിവസത്തോളം ചൊവ്വര റെയിൽേവ സ്റ്റേഷനുസമീപത്തെ ഹിദായത്തുൽ ഇസ്ലാം മസ്ജിദ് കെട്ടിടത്തിന് മുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 ഒാടെയാണ് നാവികസേന ഹെലികോപ്ടറിൽ സാജിതയെ അതിശ്രദ്ധയോടെ സാഹസികമായി രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുന്ന സമയത്ത് സാജിതക്ക് പ്രസവവേദന ആരംഭിച്ചിരുന്നു. കൊച്ചിയിലെ നാവികസേന ആശുപത്രിയിലെത്തിച്ചു. ഉച്ചക്ക് രേണ്ടാടെ ആൺകുഞ്ഞിന് ജന്മം നൽകി.
A pregnant lady with water bag leaking has been airlifted and evacuated to Sanjivani. Doctor was lowered to assess the lady. Operation successful #OpMadad #KeralaFloodRelief #KeralaFloods2018 pic.twitter.com/bycGXEBV8q
— SpokespersonNavy (@indiannavy) August 17, 2018
സാജിതയുടെ മനസ്സാന്നിധ്യമാണ് രക്ഷപ്പെടുത്തൽ എളുപ്പമാക്കിയതെന്നാണ് സേന അംഗങ്ങൾ പറയുന്നത്. അതിജീവനത്തിെൻറ സന്ദേശമായി weshallovercome എന്ന ഹാഷ് ടാഗോടെ സാജിതയുടെയും കുഞ്ഞിെൻറയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പലയിടത്തും ഗർഭിണികളും കൈക്കുഞ്ഞുങ്ങളടക്കം നൂറുകണക്കിനുപേരാണ് കുടുങ്ങിയത്. ഗർഭിണികളിൽ പലരും പ്രസവതീയതി അടുത്തവരാണ്.
വെള്ളംപോലും കിട്ടാതെ പലരും തളർന്ന അവസ്ഥയിലായിരുന്നു. കാലടി സർവകലാശാലയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് അകപ്പെട്ടവരിലും ഗർഭിണികളുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇവിടെ നേവിയുടെ ഹെലികോപ്ടറെത്തി കുടിവെള്ളംതന്നെ വിതരണം ചെയ്തത്. ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നവരെ നേവി ആസ്ഥാനത്ത് എത്തിച്ചശേഷമാണ് ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റുന്നത്.
The young lady and her new born son both are doing fine. God Bless them pic.twitter.com/ysrh1DVUx6
— SpokespersonNavy (@indiannavy) August 17, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.