സുല്‍ത്താന്‍ ബത്തേരി: വിവിധ കേസുകളിൽ പ്രതിയായ നക്സലൈറ്റ് നേതാവ് കേണിച്ചിറ ചക്കാലക്കല്‍ സി.കെ. ഗോപാലനെ(64) പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പനമരത്തുനിന്നാണ് ജില്ല പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡ് ഗോപാലെന പിടികൂടിയത്. യു.എ.പി.എ ഉള്‍പ്പെടെ വകുപ്പുകള്‍ പ്രകാരം ഇദ്ദേഹത്തിനെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്.
2004ല്‍ അയ്യങ്കാളി പടയുടെ പ്രവര്‍ത്തകരുമായി ഗോപാലന് ഉള്‍പ്പെടെ ഏഴംഗം സംഘം ആയുധങ്ങളും സ്ഫോടക വസ്തുക്കളും ലഘുലേഖകളുമായി മുത്തങ്ങ വനത്തില്‍ പ്രവേശിച്ച കേസിലാണ് അറസ്റ്റ്. സി.പി. റഷീദ്, സി.പി. ഇസ്മായിൽ, അനീഷ് കുന്നത്തുനാട്, കല്ലറ ബാബു, പരേതരായ രവീന്ദ്രന് മലമ്പുഴ, കൃഷ്ണന്‍കുട്ടി വണ്ണപുരം എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2007ല്‍ കുപ്പാടിയില്‍ പള്ളിവികാരിയുടെ വീട് ആക്രമിച്ച കേസിലും പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേല്പിച്ച കേസിലും ഗോപാലന് പ്രതിയായിരുന്നു.
പനമരം പൊലീസ് സ്റ്റേഷന് പരിധിയില്‍ ഗോപാലെൻറ പേരിൽ കേസുകള്‍ ഇല്ലാത്തതിനാല്‍ ബത്തേരി പൊലീസിന് കൈമാറുകയായിരുന്നു. ബത്തേരി പൊലീസ് ഹൗസ് ഓഫിസര്‍ ബിജു ആൻറണിയുടെ നേതൃത്വത്തിലെ പൊലീസ് സംഘം കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.2013ല്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ പതിച്ച കേസുകളില്‍ പുല്പള്ളി, തിരുനെല്ലി പൊലീസ് സ്റ്റേഷനുകളിലാണ് യു.എ.പി.എ. പ്രകാരം കേസ്. ബത്തേരി ജി.സി.എം. ഒന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.