കാപ്പന് പിന്തുണയില്ല, നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ -ടി.പി. പീതാംബരൻ

ന്യൂഡൽഹി: എൽ.ഡി.എഫ്​ വിട്ട്​ യു.ഡി.എഫിലേക്ക്​ പോയ മാണി സി. കാപ്പന്​ ശരദ്​ പവാറിന്‍റെ പിന്തുണയില്ലെന്ന്​ എൻ.സി.പി സംസ്​ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ. കാപ്പന്‍റെ നീക്കത്തിന്​ പവാറിന്‍റെ പിന്തുണയില്ല. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പന്‍റെ നാളത്തെ നീക്കം അറിഞ്ഞശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ടി.പി. പീതാംബരൻ പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ്​ മാണി സി. കാപ്പൻ എൽ.ഡി.എഫ്​ വിട്ടത്​. യു.ഡി.എഫ്​ ഘടക കക്ഷിയാക​ുമെന്നും രമേശ്​ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പ​ങ്കെടുക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

മുന്നണി മാറ്റം സംബന്ധിച്ച എൻ.സി.പി ദേശീയ നേതൃത്വത്ത​ിന്‍റെ തീരുമാനം ശനിയാഴ്ച വൈകി​ട്ട്​ പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം അനുകൂലമായില്ലെങ്കിലും എം.എൽ.എ സ്​ഥാനം രാജിവെക്കില്ല. നേതൃത്വം ഒപ്പം നിൽക്കുമെന്നാണ്​ വിശ്വാസമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

ഏഴ്​ ജില്ല പ്രസിഡന്‍റുമാരും 17 സംസ്​ഥാന ഭാരവാഹികളിൽ ഒമ്പത്​ പേരും തന്നോടൊപ്പമു​ണ്ടെന്നും നാളത്തെ ജാഥയിൽ അവർ പങ്കെടുക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. 

Tags:    
News Summary - NCP T. P. Peethambaran reaction to Mani C. Kappan LDF exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.