കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിെൻറ പ്രവർത്തനം സാധാരണ നിലയിൽ. കനത്ത മഴയെ തുടർന്ന് വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം പിൻവലിച്ചു. നിർത്തിവെച്ച ഹജ്ജ് സർവീസുകളും പുന:രാരംഭിച്ചേക്കും.
സിയാൽ എം.ഡിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് വിമാനത്താവളത്തിലെ റൺവേ അടക്കാനുള്ള തീരുമാനമെടുത്തത്. ഇടുക്കി ഡാമിെൻറ ഷട്ടർ തുറന്ന സാഹചര്യത്തിൽ പെരിയാറിൽ വെള്ളം ഉയരാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു തീരുമാനം.
അതേ സമയം, സ്വാതന്ത്ര്യദിനാഘോഷത്തിെൻറ സുരക്ഷാക്രമീകരണത്തിെൻറ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 20 വരെ കൊച്ചി വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാതെ ആരെയും ടെര്‍മിനലുകളില്‍ പ്രവേശിപ്പിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.