തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ജൂലൈ അഞ്ചിന ് മുമ്പ് സമർപ്പിക്കുമെന്ന് ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. തൊടു പുഴയിൽ നടന്ന സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്കുമാറിനെ സബ്ജ യിലിൽനിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ സി.പി.ആർ നൽകിയ ഡോ. മനോജ്, വാഗമൺ സെൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോർജ് തെരുവിൽ, രാജ്കുമാറിെൻറ അയൽവാസികളായ ആൻറണി, രാജേന്ദ്രൻ എന്നിവരെയാണ് തൊടുപുഴ െറസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ വിസ്തരിച്ചത്.
രാജ്കുമാറിന് 15 മിനിറ്റ് സി.പി.ആർ നൽകിയിരുന്നതായി ഡോക്ടർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളിൽ വ്യക്തത വരുത്താനാണ് ഡോക്ടറെ വിസ്തരിച്ചത്. മൃതദേഹം അടക്കംചെയ്തപ്പോഴും പോസ്റ്റ്മോർട്ടത്തിന് വീണ്ടും പുറത്തെടുത്ത് ഇൻക്വസ്റ്റ് തയാറാക്കിയപ്പോഴും ഫാ. ജോർജ് തെരുവിൽ സാക്ഷിയായിരുന്നു. വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയിൽ ഇത് കണ്ടെത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ രാജ്കുമാറിനെ മർദിച്ചതായി അയൽവാസികളായ ആൻറണിയും രാജേന്ദ്രനും മൊഴി നൽകി.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ കമീഷന് ലഭിച്ചതായി ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. ഇതുവരെ 54 സാക്ഷികളും 54 രേഖകളും കമീഷൻ തെളിവായി ശേഖരിച്ചു. ഇനി ഇരുപതോളം സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്. ഹാജരാകാൻ നിർേദശിച്ചിട്ടും ഒന്നാംപ്രതി എസ്.ഐ സാബു അടക്കം ചിലർ തെളിവെടുപ്പിന് എത്തിയിട്ടില്ല. വെള്ളിയാഴ്ച കൊച്ചിയിൽ സിറ്റിങ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.