കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉപാധികളോടെ സർവിസിൽ തിരിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്. പ്രതികളായ എസ്.ഐ കെ.എ. സാബു, എ.എസ്.ഐ സി.ബി. റെജിമോൻ, സി.പി.ഒ എസ്. നിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീവ് ആന്റണി എന്നിവരെ ഇടുക്കി ജില്ലയിൽ നിയമനം നൽകരുതെന്ന വ്യവസ്ഥയോടെ തിരിച്ചെടുക്കാനാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം. മനോജ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
സസ്പെൻഷനെതിരെ ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ 2019 ജൂൺ 21ന് കസ്റ്റഡി മർദനത്തെ തുടർന്ന് മരണപ്പെട്ട കേസിലാണ് ഹരജിക്കാർ പ്രതികളായത്. കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2019 ജൂൺ 26 മുതൽ ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് സസ്പെൻഷൻ പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.