ആലപ്പുഴ: ബന്ധുനിയമന വിവാദത്തിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ രാജിവെച്ചത് മറ്റൊരു മാർഗവുമില്ലാത്തതിനാലാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. ജയരാജന്റെ നടപടി സ്വാഭാവികമാണ്. സ്വജനപക്ഷപാതം കാണിച്ച് പദവി ദുരുപയോഗം ചെയ്ത ജയരാജനു മുന്നിൽ മറ്റു വഴികളില്ലായിരുവെന്നും സുധീരൻ പറഞ്ഞു. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖല സ്ഥാപന നിയമനങ്ങൾ നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല എന്നത് വിശ്വസനീയമല്ല. ബന്ധുനിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.
മന്ത്രിയുടെ രാജിയുടെ അടിസ്ഥാനത്തിലും പ്രക്ഷോഭത്തിൽ നിന്ന് യു.ഡി.എഫ് പിന്നോട്ടില്ല. 17ലെ യു.ഡി.എഫ് മാർച്ച് മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.