തിരുവനന്തപുരം: ഒരു കുറിഞ്ഞിക്കാലം കൂടി കൊഴിയുേമ്പാഴും 12 വർഷം മുമ്പ് പ്രഖ്യാപിച്ച കുറിഞ്ഞിമല സേങ്കതത്തിെൻറ അവസാന വിജ്ഞാപനം അനിശ്ചിതത്വത്തിൽ. മൂന്നാറിനടുത്ത് വട്ടവട പഞ്ചായത്തിലെ 3200 ഹെക്ടർ പ്രദേശമാണ് 2006 ഒക്ടോബർ ആറിലെ വിജ്ഞാപന പ്രകാരം സേങ്കതമായി പ്രഖ്യാപിച്ചത്. ലാൻഡ് റവന്യൂ കമീഷണറെ സ്പെഷൽ ഒാഫിസറായി നിയമിച്ചിട്ടും കുറിഞ്ഞിമല സേങ്കതത്തിൽ മുന്നേറ്റമില്ല.
ഇത്തവണ കുറിഞ്ഞി സേങ്കതത്തിൽ ആരെയും അനുവദിച്ചതുമില്ല. കുറിഞ്ഞിയുടെ സംരക്ഷണത്തിന് പ്രഖ്യാപിച്ച പ്രദേശത്തെ നീലക്കുറിഞ്ഞി കാണാനുള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നു. ൈകയേറ്റം പുറംലോകം അറിയാതിരിക്കാനായിരുന്നു ഇതെന്നാണ് ആരോപണം. 1990 മുതൽ കുറിഞ്ഞി സ്നേഹികൾ നടത്തിയ നിരന്തര ആവശ്യത്തെ തുടർന്നാണ് കടുത്ത എതിർപ്പിനെ അവഗണിച്ച് ബിനോയ് വിശ്വം കുറിഞ്ഞി സേങ്കതം പ്രഖ്യാപിച്ചത്. വട്ടവട പഞ്ചായത്തിലെ രണ്ട് ബ്ലോക്കുകളിലെ 3200 ഹെക്ടറാണ് സേങ്കതത്തിൽപെടുന്നത്.
സേങ്കതമായി പ്രഖ്യാപിച്ച ഭൂമിയിലെ സ്വകാര്യ അവകാശം നിർണയിച്ച് അവ ഒഴിവാക്കുന്നതിനും അവസാന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമാണ് ദേവികുളം സബ് കലക്ടറെ സെറ്റിൽമെൻറ് ഒാഫിസറായി നിയമിച്ചത്. സേങ്കതമായി പ്രഖ്യാപിക്കപ്പെട്ട ഭൂമിയിലെ അനധികൃത ൈകയേറ്റമാണ് വാർത്തകളിൽ ഇടം പിടിക്കാൻ കാരണം. ജോയ് ജോർജ് എം.പിയുടെ കുടുംബവുമായി ബന്ധപ്പെട്ട ആരോപണം കൂടിയായതോടെ രാഷ്ട്രീയവിവാദവുമായി. ഇതിനിടെയാണ് കുറിഞ്ഞിക്കാട്ടിൽ തീപിടിച്ചത്.
പരിശോധനക്ക് അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരെൻറ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. മുഴുവൻ തണ്ടപ്പേരും പരിശോധിക്കണമെന്നും വ്യാജ പട്ടയം കണ്ടെത്തണമെന്നുമായിരുന്നു നിർദേശം. ദേവികുളം സബ് കലക്ടർ നടപടി തുടങ്ങിപ്പോഴേക്കും സമരവും തുടങ്ങി.
ഒടുവിൽ വനം, റവന്യൂ, വൈദ്യുതി മന്ത്രിമാരുടെ സംഘം സ്ഥലം സന്ദർശിച്ചതിനെ തുടർന്ന് സേങ്കതത്തിെൻറ വിസ്തൃതി കുറക്കാതെ സ്വകാര്യ ഭൂമി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, കുറിഞ്ഞി സേങ്കതത്തിന് ചുറ്റും കേരളത്തിലെയും തമിഴ്നാടിലെയും വന്യജീവി സേങ്കതങ്ങളായതിനാൽ ഒരു തുണ്ട് ഭൂമി ഏറ്റെടുക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.