തിരുവില്വാമല (തൃശൂര്‍): ‘സാര്‍ ഞങ്ങള്‍ക്ക് ഭയമാണ്, ദയവായി ഞങ്ങളോട് സംസാരിക്കരുതേ, അവര്‍ ഗുണ്ടകളാണ്...’ നെഹ്റു കോളജിലെ വിദ്യാര്‍ഥികളുടെ പേടിച്ചരണ്ട വാക്കുകളാണിത്. കോളജില്‍ പരിശോധനക്കത്തെിയ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും മുന്നില്‍ മൊഴി നല്‍കിയ മരിച്ച ജിഷ്ണു പ്രണോയിയുടെ സുഹൃത്തുക്കളാണ് അവരോട് സംസാരിക്കാന്‍ ശ്രമിക്കവെ ‘മാധ്യമ’ത്തോട് ഇപ്രകാരം പ്രതികരിച്ചത്.
ഭയപ്പെടേണ്ടെന്ന് പറഞ്ഞതോടെ നിങ്ങളെ വിശ്വസിക്കാമോ എന്ന മുഖവുരയോടെയാണ് വിദ്യാര്‍ഥികള്‍ സംസാരിച്ചത്. ചുറ്റും തങ്ങളെ ശ്രദ്ധിക്കുന്നവരെ ചൂണ്ടിക്കാട്ടി അവര്‍ മാനേജ്മെന്‍റിന്‍െറ ഗുണ്ടകളാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ജിഷ്ണു കോപ്പിയടിച്ചതാണോ, പഠിക്കാന്‍ എങ്ങനെ എന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുട്ടികള്‍ വാചാലരായി.
ഞങ്ങള്‍ അവനോടാണ് സംശയങ്ങള്‍ ചോദിച്ചിരുന്നത്. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവനില്ലാതെ ഞങ്ങളെങ്ങനെ ക്ളാസിലിരിക്കും- അവര്‍ പറഞ്ഞു. ഇതിനിടെ കോളജിലെ ഒരു ജീവനക്കാരന്‍ ഈ വിദ്യാര്‍ഥികളെ തിരികെ വിളിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കി. തുടര്‍ന്ന് ഒന്നും മിണ്ടാന്‍ വിദ്യാര്‍ഥികള്‍ കൂട്ടാക്കിയില്ല. ഞങ്ങള്‍ എല്ലാം യൂനിവേഴ്സിറ്റി അധികൃതരോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഭയത്തോടെയാണ് ജിഷ്ണുവിന്‍െറ സുഹൃത്തുക്കള്‍ തിരികെ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.