ന്യൂഡൽഹി: നെല്ലിയാമ്പതിയിലെ മിന്നാമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഉടമകൾക്ക് തിരികെ നൽകണം എന്ന ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. സുപ്രീംകോടതി ഉത്തരവ് സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് അപേക്ഷയിൽ സർക്കാർ ബോധിപ്പിച്ചു.
നെല്ലിയാമ്പതി മീനമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ്, ഉടമകൾക്ക് തിരികെ നൽകണമെന്ന് കഴിഞ്ഞയാഴ്ച ആണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറെപ്പടുവിച്ചത്. ഇടക്കാല ഉത്തരവ് പുറെപ്പടുവിച്ചതിൽ സുപ്രീംകോടതിക്ക് പിഴവ് പറ്റി എന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്.
ബംഗ്ലാവ് തിരികെ ലഭിക്കണം എന്ന് ആവശ്യപ്പെട്ട് ഉടമകൾ നൽകിയ പ്രധാന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഇതിനിടയിലാണ് സമാനമായ ആവശ്യമുന്നയിക്കുന്ന മറ്റൊരു ഹരജിയിൽ ഇടക്കാല ഉത്തരവിലൂടെ ബംഗ്ലാവ് 15 ദിവസത്തിനകം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും കേരളം ബോധിപ്പിച്ചു. അതിനാൽ ഇക്കാര്യം പരിഗണിച്ച് ഉത്തരവ് റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
ഭൂമിയില്‍ സര്‍ക്കാറിന് അവകാശവാദം ഉന്നയിക്കാന്‍ ആകില്ലെന്ന് എസ്റ്റേറ്റ് ഉടമകൾ വാദിച്ചിരുന്നു . ഈ ഭൂമി അളന്ന് തിരിച്ച് നൽകണം എന്ന് കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ സുപ്രീംകോടതി നിരീക്ഷണം നടത്തി. എന്നാൽ ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം ഉന്നയിക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.