നെ​ട്ടൂ​ർ ഫ​ഹ​ദ് കൊ​ല​പാ​ത​കക്കേസിൽ പിടിയിലായ പ്രതികൾ

നെട്ടൂർ ഫഹദ്​ കൊലപാതകം: 14 പേർ അറസ്​റ്റിൽ

നെ​ട്ടൂ​ർ: നെ​ട്ടൂ​ർ ഫ​ഹ​ദ് കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 14 പേ​രെ പ​ന​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ആ​ല​പ്പു​ഴ ക​ല​വൂ​ർ ല​ക്ഷ്മി നി​വാ​സി​ൽ നി​വി​ൻ (24), ആ​ല​പ്പു​ഴ പ​തി​രു​വി​ള​യി​ൽ കീ​ഴോ​ത്ത് ജ​യ്സ​ൻ(25), മ​ര​ട് താ​ട്ട​ത്തി​ൽ ജീ​വ​ൻ (23), നെ​ട്ടൂ​ർ മാ​മ്പ​ര​കേ​രി വി​ജി​ത് (33), നെ​ട്ടൂ​ർ മൂ​ല​ങ്കു​ഴി​യി​ൽ റോ​ഷ​ൻ (30), കു​മ്പ​ളം ക​ള​പ്പു​ര​യ്ക്ക​ൽ ഫെ​ബി​ൻ (34), മ​ര​ട് കൂ​റ്റേ​ഴ​ത്ത് ജോ​മോ​ൻ (24), സൗ​ത്ത് പ​റ​വൂ​ർ ചി​റ്റേ​ത്ത് താ​ഴ​ത്ത് ടി.​കെ. പ്ര​മോ​ദ്, കു​ണ്ട​ന്നൂ​ർ വി​രി​പ്പാ​ട​ത്ത് നി​ഷാ​ദ് (21), കു​ണ്ട​ന്നൂ​ർ പാ​റ​ശ്ശേ​രി നി​വി​ൻ (24), കു​മ്പ​ളം കാ​ർ​ത്തി​ക​യി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (35), കു​ണ്ട​ന്നൂ​ർ പാ​ട​ത്ത​റ രാ​ഹു​ൽ (25), കു​ണ്ട​ന്നൂ​ർ വ​ല്ല​ക്കാ​ട് സു​ജി​ത് (32) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് നെ​ട്ടൂ​രി​ൽ ല​ഹ​രി മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നെ​ട്ടൂ​ർ വെ​ളീ​പ​റ​മ്പി​ൽ ഹു​സൈ​ൻ (കോ​യ)-​റ​ഹീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫ​ഹ​ദ് (19) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ന് ​നെ​ട്ടൂ​ർ ഐ.​എ​ൻ.​ടി.​യു.​സി ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ല​ഹ​രി മാ​ഫി​യ വ​ടി​വാ​ൾ കൊ​ണ്ട് വെ​ട്ടി​യും ഇ​രു​മ്പു​വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ കി​ട​ന്ന ഫ​ഹ​ദി​നെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മ​രി​ച്ചു. ല​ഹ​രി വി​ൽ​പ​ന​യി​ലെ കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​ങ്ങാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ചാ​ർ​ജു​ള്ള എ.​അ​ന​ന്ത​ലാ​ൽ, എ​സ്.​ഐ വി.​ജെ ജേ​ക്ക​ബ്, ഡാ​ൻ​സാ​ഫ് എ​സ്.​ഐ ജോ​സ​ഫ് സാ​ജ​ൻ, സി.​പി.​ഒ​മാ​രാ​യ പി.​ജി സു​ധീ​ർ ബാ​ബു, ഗു​ജ​റാ​ൾ, മ​ഹേ​ഷ്, എം.​എ​സ് മ​നോ​ജ്, അ​ഖി​ൽ പ​ത്മ​ൻ, ടി.​ര​ഞ്ജി​ത്, എം.​ബി യൂ​സ​ഫ്, പ്ര​ശാ​ന്ത്, മ​ധു, ഹ​രി, ദി​നി​ൽ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഉ​ദ​യം​പേ​രൂ​രി​ലെ ക​ണ്ട​നാ​ട് ‍ഭാ​ഗ​ത്തു​ള്ള കാ​ട്ടി​ലും ക​ള​മ​ശ്ശേ​രി എ​ച്ച്.​എം.​ടി കോ​ള​നി​യി​ലും മ​ര​ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.