നെറ്റ്‌വർക്ക് തകരാർ; ഫെഡറൽ ബാങ്ക് ഇടപാടുകാർ വലഞ്ഞു

ആലുവ: നെറ്റ്‌വർക്ക് തകരാർ ഫെഡറൽ ബാങ്ക് ഇടപാടുകാരെ വലച്ചു. തിങ്കളാഴ്ച ഉച്ചമുതൽ വൈകീട്ട് നാലുമണിവരെയാണ് ഇടപാടുകൾ നിശ്ചലമായത്. രാവിലെ മുതൽ പലഭാഗത്തും ചെറിയ തോതിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. ഉച്ചയോടെ ആലുവ ഹെഡ് ഓഫിസിലെ നെറ്റ്‌വർക്ക് പൂർണമായും പ്രവർത്തന രഹിതമാകുകയായിരുന്നു. ഇതോടെ ബാങ്കിലെ നെറ്റ്‌വർക്ക് അധിഷ്ഠിത പ്രവർത്തനങ്ങളെല്ലാം താളം തെറ്റി. 

ഇടപാടുകാർക്ക് സ്വന്തം ബ്രാഞ്ചിലെ അകൗണ്ടുകളിൽ പണം നിക്ഷേപിക്കാനുള്ള അവസരം മാത്രമാണ് ലഭിച്ചത്. പണം ട്രാൻസ്ഫർ ചെയ്യാനോ മറ്റോ കഴിഞ്ഞില്ല. ഇതോടെ ഇടപാടുകാർ ദുരിതത്തിലായി. ചില സ്‌ഥലങ്ങളിൽ ചെക്കുകൾ വാങ്ങി പിന്നീട് ട്രാൻസ്ഫർ ചെയ്തുനൽകി. ചില ബ്രാഞ്ചുകളിൽ ബാങ്കിങ് പ്രവർത്തന സമയം ദീർഘിപ്പിച്ച് നൽകിയതും ഇടപാടുകാർക്ക് ചെറിയ ആശ്വാസമായി. 

Tags:    
News Summary - network issue in federal bank- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.