പ്രളയ ദുരിതാശ്വാസം വൈകുന്നുവെന്ന ആരോപണം അടിസ്​ഥാന രഹിതം -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസം വൈക​ുന്നുവെന്ന വാർത്തകൾ അടിസ്​ഥാന രഹിതമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയ ൻ. 13,313 വീടുകളാണ്​ പ്രളയത്തിൽ പൂർണമായും തകർന്നത്. അതിൽ 8,881 കുടുംബം സർക്കാർ സഹായത്തോ​െട സ്വന്തമായി വീടു നിർമിക്കാ ൻ തയാറായി മുന്നോട്ടു വന്നു. അന്താരാഷ്​ട്ര മാനദണ്ഡമനുസരിച്ച്​ സ്വയം തയാറാകുന്നവർക്കാണ്​ ആദ്യം സഹായം നൽകണ്ടേത്​. അതിൽ 6546 പേർക്ക്​ ഇതിനകം ഒന്നാം ഗഡു സഹായം വിതരണം ചെയ്​തു. ബാക്കിയുള്ളവർക്ക്​ ജനുവരി പത്തിനകം ഒന്നാം ഗഡു വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂർണമായും തകർന്ന 2000 വീടുകൾ സഹകരണ മേഖല നിർമിച്ച്​ നൽകുന്നുണ്ട്​. അതിനുള്ള നടപടികൾ മു​േന്നാട്ടു പോകുന്നു​. ബാക്കി വീടുകൾക്ക്​ സ്​പോൺസർമാരെ കണ്ടെത്തിയിട്ടുണ്ട്​.

സ്വന്തമായി ഭൂമിയില്ലാത്ത 1075 കുടുംബങ്ങൾക്കാണ്​ വീട്​ നഷ്​ടപ്പെട്ടത്​. അവർക്ക്​ സ്​ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 2,43,162 ആണ്​. 15 ശതമാനം വരെ കേടുപാട്​ സംഭവിച്ച വീടുകൾക്ക്​ 10,000 രൂപയും 30 ശതമാനം കേടുപാട്​ സംഭവിച്ച വീടുകൾക്ക്​ 60,000 രൂപയുമാണ്​ നൽകുന്നത്​. ഇത്​ പരിശോധനകൾ ഒന്നും കൂടാതെ ജനുവരി പത്തിനകം വിതരണം ചെയ്യും. ബാക്കിയുള്ളവരുടെ കാര്യത്തിൽ പരിശോധന വേണം. അത്​ പൂർത്തിയാക്കിയ ശേഷം വിതരണം ചെയ്യും.

6,57,000 കുടുംബങ്ങൾക്ക്​ അടിയന്തര ധനസഹായമായി 10,000 രൂപ വീതം തൊണ്ണൂറു ദിവസത്തിനകം ലഭ്യമാക്കിയിട്ടുണ്ട്​. അടിയന്തര സഹായത്തിന്​ അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞ ശേഷം 1,12,385 അപേക്ഷകൾ ലഭിച്ചു. ഇതിൽ 1,11,873 അപേക്ഷകളും തീർപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Tags:    
News Summary - Never Delayed Flood Relief Fund , CM - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.