‘കാഫിർ’ പ്രചാരണം: എൽ.ഡി.എഫ്​ മാപ്പ്​ പറയണമെന്ന് പി. മുജീബ്​ റഹ്​മാൻ

കോഴിക്കോട്​: കേരളത്തിന്‍റെ മതേതര ഭൂമികയിൽ ധ്രുവീകരണം സൃഷ്ടിക്കുംവിധം വടകരയിലുണ്ടായ കാഫിർ സ്ക്രീൻഷോട്ട്​ പ്രചാരണത്തിൽ ഇടതുമുന്നണി ​കേരള സമൂഹത്തോട്​ മാപ്പ്​ പറയണമെന്ന്​ ജമാഅത്തെ ഇസ്​ലാമി കേരള അമീർ പി. മുജീബ്​ റഹ്​മാൻ. വാർത്തസമ്മേളനത്തിൽ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സഹിഷ്​ണുതയിൽ മറ്റു സംസ്ഥാനങ്ങൾക്ക്​ മാതൃകയാണ്​ കേരളം. എന്നാൽ, ഇതിന്​ വിഘാതം സൃഷ്ടിക്കുംവിധം ‘ഇസ്​ലാമോ ഫോബിക്’​ അന്തരീക്ഷം വളരുന്നുണ്ട്​. ഇതിന്​ ആക്കം കൂട്ടുന്ന രീതിയിലുണ്ടായ കാഫിർ പ്രചാരണം സി.പി.എം പോലുള്ള പാർട്ടിയിൽ നിന്ന്​ കേരളം പ്രതീക്ഷിച്ചതല്ലെന്നും പി. മുജീബ്​ റഹ്​മാൻ ചൂണ്ടിക്കാട്ടി.

പ്രശ്നസാധ്യത നിലനിൽക്കുന്ന വടകര, നാദാപുരം മേഖലയിൽ ഇത്തരം നീക്കങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. മാപ്പ്​ അർഹിക്കാത്ത തെറ്റാണ്​ ചെയ്തതെന്നും അമീർ കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Kafir ScreenShot campaign: P. Mujeeb Rahman wants LDF to apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.