ബാലുശ്ശേരി: കരിപ്പൂരിൽ വനിത ഹാജിമാർക്ക് പ്രത്യേക കെട്ടിടനിർമാണം ഉടൻ ആരംഭിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി. കരിപ്പൂർ ഹജ്ജ് ഹൗസിന് സമീപം പ്രത്യേക കെട്ടിടം നിർമിക്കാൻ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ സാധിച്ചില്ല. ഇപ്പോൾ മാസ്റ്റർ പ്ലാൻ തയാറായി. അഞ്ഞൂറോളം സ്ത്രീകളെ ഉൾക്കൊള്ളാൻ സൗകര്യമുള്ള കെട്ടിടം ഏഴു കോടി രൂപ ചെലവിലാണ് നിർമിക്കുക. കിനാലൂരിൽ അബ്ദുറഷീദ് സഖാഫി കുറ്റ്യാടിയുടെ എട്ടാമത് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വർഷം മുതൽ ഹജ്ജ് എംബാർക്കേഷൻ കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമുണ്ടാകും. സംസ്ഥാനത്തെ മൊത്തം ഹാജിമാരിൽ ബഹുഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ്. കരിപ്പൂരിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കുന്നതോടെ ഹാജിമാരുടെ യാത്രാദുരിതം പരിഹരിക്കപ്പെടും. കപ്പൽ സർവിസിന് ടെൻഡർ ക്ഷണിച്ചെങ്കിലും വിമാനത്തേക്കാൾ ചെലവ് കൂടാനിടയുള്ളതിനാൽ പിന്നീടേ തീരുമാനിക്കൂ- സി. മുഹമ്മദ് ഫൈസി പറഞ്ഞു. കെ.എച്ച്. കോയ ഹാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.