തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം ചൊവ്വാഴ്ച മുതൽ പുതിയ പ്ലാറ്റ്ഫോമിൽ. www.onlineksrtcswift.com എന്ന പുതിയ വെബ്സൈറ്റിലാണ് ബുക്കിങ് നടക്കുകയെന്ന് സി.എം.ഡി ബിജു പ്രഭാകർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള കരാർ 2023 സെപ്റ്റംബർ 30 ഓടെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. പുതിയ സേവനദാതാവിനുവേണ്ടി ടെൻഡർ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്പനിക്ക് വർക്ക് ഓർഡർ നൽകുകയും ചെയ്തു.
ഈ കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കാൻ മേയ് മുതൽ ആഗസ്റ്റ് 31 വരെ സ്വിഫ്റ്റ് സർവിസുകൾക്ക് മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിങ് സംവിധാനം ഒരുക്കിയിരുന്നെന്നും സി.എം.ഡി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.