തിരുവനന്തപുരം: സംസ്ഥാന വനം മേധാവി ബെന്നിച്ചന് തോമസ് ജൂലൈ 31ന് വിരമിക്കാനിരിക്കെ, പുതിയ വനം മേധാവിയെ കണ്ടെത്താൻ നടപടി തുടങ്ങി. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാസിങ്ങും പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം പി.സി.സി.സി.എഫ് ഡി. ജയപ്രസാദുമാണ് പരിഗണനയിലുള്ളത്.
സംസ്ഥാന പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയ മാതൃകയില്‍ വനം മേധാവിയുടെ കാലാവധി നീട്ടാനാകുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെയും എസ്.പി.ജി മേധാവി അരുണ്‍കുമാര്‍ സിന്‍ഹയുടെയും കാലാവധി കേന്ദ്രം നീട്ടിയിരുന്നു. മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
വനം മേധാവിക്കൊപ്പം സുപ്രധാന ചുമതലകളിലുള്ള അഞ്ച് ഉദ്യോഗസ്ഥര്‍കൂടി പടിയിറങ്ങുന്നുണ്ട്. പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ്, ഇ. പ്രദീപ് കുമാര്‍, സി.ടി. ജോജു, കെ. രാജുതോമസ് എന്നിവരാണ് ജൂലൈ 31ന് വിരമിക്കുന്നത്. ഇതോടെ വനം വകുപ്പില്‍ പി.സി.സി.എഫ് തസ്തികയില്‍ രണ്ടുപേർ മാത്രമാകുമെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.