തിരുവനന്തപുരം: എം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡി.ജി.പി പട്ടികയിൽ. ആഭ്യന്തര വകുപ്പ് പട്ടിക കേന്ദ്രത്തിന് അയച്ചു. നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
റോഡ് സേഫ്റ്റി കമീഷണർ നിധിൻ അഗർവാളാണ് പട്ടികയിലെ സീനിയർ. ഇന്‍റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, എസ്.പി.ജി അഡീഷനൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.
നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ജൂണിൽ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.