നവകേരളം ലിംഗസമത്വപക്ഷത്തായിരിക്കണമെന്ന് പി. സതീദേവി

തിരുവനന്തപുരം: നവകേരളം ലിംഗസമത്വം പക്ഷത്തായിരിക്കണമെന്നും ജനപക്ഷം എന്നാൽ സ്ത്രീപക്ഷവും കൂടിയാവണമെന്നും കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. നിർഭയദിനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള വനിതാ കമ്മീഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'പെൺപകൽ ; വിറകല്ല സ്ത്രീകൾ വെറുതെ എരിഞ്ഞുതീരാൻ' എന്ന സെമിനാർ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

നിർഭയ അതിക്രൂരമായി കൊല്ലപ്പെട്ട്‌ ഇത്രയും വർഷമായിട്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും സതീദേവി പറഞ്ഞു. നീതിയുടേയും സ്വാതന്ത്ര്യത്തിന്റെയും അവകാശികൾ എന്ന വിഷയത്തിൽ എഴുത്തുകാരി സി.എസ് ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ പി. എസ് സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - New Kerala should be on the side of gender equality. Sati Devi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.