പെട്രോൾ വാഹന പുകപരിശോധനയുടെ പുതിയരീതി പരാജയമെന്ന്​

കോട്ടയം: കഴിഞ്ഞമാസം കേരളത്തിൽ മാത്രം നടപ്പാക്കുകയും പിന്നീട് താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്ത പെട്രോൾ വാഹനങ്ങളുടെ പുതിയ രീതിയിലുള്ള പുകപരിശോധന പ്രായോഗികമല്ലെന്ന് അസോസിയേഷൻ ഓഫ് ഓതറൈസ് ടെസ്റ്റിങ്​ സ്റ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾസ് കേരള ഭാരവാഹികൾ.

പുതിയ രീതിയിലുള്ള പുകപരിശോധന ബുധനാഴ്ച തിരുവനന്തപുരത്ത് പ്രത്യേകം പരിശോധിക്കുകയുണ്ടായി. എട്ട്​ ഇരുചക്ര വാഹനങ്ങളിൽ പരിശോധന നടന്നതിൽ ഏഴ്​ വാഹനങ്ങൾ പരാജയപ്പെട്ടു. ഷോറൂമിൽനിന്ന് എത്തിച്ച താൽക്കാലിക രജിസ്ട്രേഷനുള്ള 12 കിലോമീറ്റർ മാത്രം ഓടിയ ഇരുചക്ര വാഹനം മാത്രം പാസ് ആയി. സംയുക്ത പരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങളുടെ കാർബൺ മോണോക്സൈഡിന്‍റെയും ഹൈഡ്രോ കാർബണി​െന്‍റയും അളവ് കേന്ദ്രനിയമത്തിൽ പറയുന്ന മലിനീകരണ നിയന്ത്രണ പരിധിക്കുള്ളിലുമായിരുന്നു.

അപ്രായോഗികമായ ഈ പരിശോധനരീതി നടപ്പാക്കിയാൽ കേരളത്തിലെ ഏറിയ പങ്ക് ഇരുചക്ര-മുച്ചക്ര പെട്രോൾ വാഹനങ്ങൾ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ നിരത്തിലിറക്കാനാവാതെ വരുമെന്ന്​ അവർ പറഞ്ഞു. ഇപ്പോൾ തുടരുന്ന പുകപരിശോധന രീതി നിലനിർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

Tags:    
News Summary - new method of petrol vehicle pollution test is a failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.