തിരുവനന്തപുരം: സ്വർണക്കടത്ത് മുതൽ നയതന്ത്ര പാർസൽ ഏറ്റുവാങ്ങിയതിെല പ്രോേട്ടാകോൾ ലംഘനം വരെ സംഭവങ്ങളിൽ ന്യൂനപക്ഷ സമുദായത്തെ 'പ്രതിക്കൂട്ടിലാക്കി' ഭൂരിപക്ഷ വോട്ടിൽ കണ്ണുവെച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളും ബി.ജെ.പിയും. തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നിൽക്കണ്ട് ആരോപണ പ്രത്യാരോപണങ്ങളിൽ മുൻതൂക്കം നേടുക എന്നതാണ് ഏവരുടെയും ലക്ഷ്യം.
സ്വർണക്കടത്ത് മുതൽ വിഷയത്തെ ദേശരക്ഷാ പ്രശ്നമായാണ് കക്ഷികൾ പൊതുസമൂഹത്തിൽ അവതരിപ്പിച്ചത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ദേശരക്ഷാ പ്രശ്നമെന്ന വാദം ആദ്യം ഉന്നയിച്ചത്. ഏറ്റുപിടിച്ച ബി.ജെ.പി മുന്നോട്ട് കൊണ്ടുേപായത് മുസ്ലിം അപരവത്കരണമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനനുസൃതമായായിരുന്നു.
കേസിൽ അറസ്റ്റിലായവരുടെ വിവരം പുറത്തുവന്നതോടെ മുസ്ലിം ലീഗിനെ മുന്നിൽ നിർത്തി സി.പി.എം ഉന്നയിച്ച ആക്ഷേപവും ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിെൻറ മേെമ്പാടിയോടെയായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോടൊപ്പം കള്ളക്കടത്തിൽ ബി.ജെ.പി നേതാക്കൾ ഉന്നയിക്കുന്ന ആക്ഷേപത്തിെൻറ ലക്ഷ്യവും ന്യൂനപക്ഷമായിരുന്നു.
നയതന്ത്ര പാർസൽ ഏറ്റുവാങ്ങിയതിലെ പ്രോേട്ടാകോൾ ലംഘനം കൂടി ചർച്ചയായതോടെ ഖുർആനായി വിവാദ കേന്ദ്ര ബിന്ദു. ന്യൂനപക്ഷ സമുദായത്തിെൻറ വികാരങ്ങളെ സംരക്ഷിക്കണമെന്ന വാദമുഖങ്ങളിലായിരുന്നു യു.ഡി.എഫ്, എൽ.ഡി.എഫ് ആക്ഷേപമെങ്കിലും ബി.ജെ.പിക്ക് സുവർണാവസരം ഒരുക്കുന്ന തരത്തിലാണ് അത് മാറിയത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ നഷ്ടം പരിഹരിക്കുകയാണ് എൽ.ഡി.എഫിെൻറയും ബി.ജെ.പിയുടെയും ലക്ഷ്യമെങ്കിൽ മേൽേക്കായ്മ നിലനിർത്താനുള്ള യത്നത്തിലാണ് യു.ഡി.എഫ്. ശബരിമല വിഷയത്തിൽ ഭൂരിപക്ഷ വോട്ട് നഷ്ടപ്പെട്ട സി.പി.എമ്മിനും എൽ.ഡി.എഫിനും ബി.ജെ.പിക്ക് ബദൽ ആരെന്ന വിഷയത്തിൽ ന്യൂനപക്ഷ വോട്ടും നഷ്ടമായി. ഭൂരിപക്ഷ സമുദായ വോട്ടുകളുടെ കേന്ദ്രീകരണം മാത്രം പ്രതീക്ഷിച്ച ബി.ജെ.പിക്കും തിരിച്ചടിയായിരുന്നു.
ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകളെ ഒരുപോലെ ആകർഷിച്ച യു.ഡി.എഫിനോടുള്ള മത്സരം കൂടിയാണ് എൽ.ഡി.എഫിനും ബി.ജെ.പിക്കും വിവാദം. എൻ.െഎ.എയുടെ വിവാദ ഭീകരവാദ വേട്ട സംസ്ഥാനത്ത് അരങ്ങേറിയത് സംഘ്പരിവാറിന് പുതിയ വാതിൽ കൂടി തുറക്കുന്നതായി. ഇത് യാദൃച്ഛികമല്ലെന്ന് മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ പറഞ്ഞിട്ടുമുണ്ട്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.