നഴ്സിങ് കോളജുകളിൽ ഒന്നുപോലും കേരളത്തിന് അനുവദിക്കാത്തത് പ്രതിഷേധാർഹം -എ.എ. റഹീം എം.പി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യത്ത് പുതുതായി തുടങ്ങുന്ന 157 നഴ്സിങ് കോളജുകളിൽ ഒന്നുപോലും കേരളത്തിന് അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് എ.എ. റഹീം എം.പി.

ലോകത്തെമ്പാടുമുള്ള ആതുരശുശ്രൂഷ മേഖലയിൽ കേരളത്തിൽനിന്നുള്ള നഴ്സുമാരും ആരോഗ്യ വിദഗ്ധരും നൽകുന്ന സംഭാവന വളരെ വലുതാണ്. ഇത്തരമൊരു സാഹചര്യത്തിൽ 15700 പുതിയ നഴ്സിങ് സീറ്റുകൾ സൃഷ്ടിക്കപ്പെടുമ്പോൾ കേരളത്തെ പൂർണമായി ഒഴിവാക്കുന്നത് തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണ്.

നിലവിൽ 24 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായ് 157 പുതിയ നഴ്സിങ് കോളജുകൾ തുടങ്ങാനാണ് കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഉത്തർപ്രദേശിൽ 27ഉം രാജസ്ഥാനിൽ 23ഉം കർണാടകയിൽ നാലും തമിഴ്നാട്ടിൽ 11ഉം കോളജുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ നഴ്സിങ് വിദ്യാർഥികൾ ഏറെയുള്ള സംസ്ഥാനമായ കേരളത്തോട് പൂർണമായ അവഗണനയാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മോദി സർക്കാറിന്‍റെ ഈ തീരുമാനം.

ആതുരശുശ്രൂഷ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായി നിൽക്കുന്ന കേരളത്തിന് പ്രത്യേക പരിഗണന നൽകണം. കേരളത്തെ അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം പുന:പരിശോധിക്കണം. തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിൽ നഴ്‌സിങ് മേഖലയിൽ ഉൾപ്പെടെ പുതിയ തൊഴിലവസരങ്ങൾ സൃഷിടിച്ച് കേരളത്തിലടക്കമുള്ള ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്നും റഹീം ആവശ്യപ്പെടു.

Tags:    
News Summary - New nursing college allocation; A.A. Rahim M.P statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.