നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.വി എൻ അനിൽ കുമാറാണ് ഈ കേസിലേക്കായി വിചാരണക്കോടതിയിൽ ഹാജരായത്.

നേരത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ സുരേശൻ രാജിവെച്ചതിനെത്തുടർന്നാണ് വിചാരണക്കോടതിയുടെ നിർദേശം അനുസരിച്ച് പുതിയ പ്രോസിക്യൂട്ടർ ചുമതല ഏറ്റെടുത്തത്. കേസ് ഈ മാസം 11ന് പരിഗണിക്കും.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരും പ്രോസിക്യൂഷനും നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. തുടർന്നാണ് അഡ്വ. സുരേശൻ കേസിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.