തിരുവനന്തപുരം: സാധാരണ ട്രെയിനുകൾ അനുവദിക്കാതെ പ്രതിദിന സർവിസുകളടക്കം സ്പെഷൽ ട്രെയിനുകളാക്കി റെയിൽവേയുെട പകൽകൊള്ള. പ്രതിദിന സർവിസ് ആരംഭിക്കണമെന്ന ആവശ്യം നിലനിൽക്കെ റിസർവേഷൻ മാത്രമുള്ള െട്രയിനുകളാണ് അനുവദിക്കുന്നെതല്ലാം. ഏറ്റവുമൊടുവിൽ രാത്രികാല സർവിസ് അനുവദിക്കുന്നതിെൻറ ഭാഗമായി പ്രഖ്യാപിച്ച െട്രയിനുകളും മലബാർ, മാവേലി എന്നിവയുടെ സമയത്തിലോടുന്ന സ്പെഷൽ സർവിസുകളാണ്. ആനുകൂല്യങ്ങളും ഇളവുകളുമൊന്നും അനുവദിക്കാതെ പരമാവധി ലാഭം കൊയ്യലാണ് സ്പെഷൽ ട്രെയിനുകളിലൂടെ ലക്ഷ്യമിടുന്നത്. ഉത്സവകാല പ്രത്യേക വണ്ടികൾക്ക് ഇരട്ടിയും അതിലധികവുമാണ് യാത്രക്കൂലിയെന്ന പേരിൽ ഈടാക്കുന്നത്.
റിസർേവഷൻ ചാർജും െഎ.ആർ.സി.ടി.സി പ്രതിമാസ ബുക്കിങ് പരിധിയുമെല്ലാമുള്ളതിനാൽ സ്ഥിരയാത്രക്കാർക്ക് ആശ്രയിക്കാനാകാത്ത നിലയാണ്. ജോലി ആവശ്യങ്ങൾക്ക് അധികചാർജ് നൽകി യാത്രചെയ്യാൻ തയാറായാലും െഎ.ആർ.സി.ടി.സി വഴി ഒരാൾക്ക് മാസം എടുക്കാൻ കഴിയുന്ന ടിക്കറ്റ് പരിധി ആറെണ്ണമാണ്. ആധാർ കാർഡ് ലിങ്ക് ചെയ്താൽ പോലും പരമാവധിയെടുക്കാവുന്ന ഒാൺലൈൻ ടിക്കറ്റ് 12 ആണ്. അല്ലെങ്കിൽ ടിക്കറ്റ് കൗണ്ടറുകളിൽ നേരിെട്ടത്തണം. കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടതിെൻറ പരക്കംപാച്ചിലുകൾക്കിടെ കൗണ്ടറുകളിൽ വരി നിൽക്കാനുള്ള സമയം കണ്ടെത്തലും ആപ്രായോഗികം.
ദീർഘദൂര സ്പെഷൽ ട്രെയിനുകൾക്ക് പകരം ജനറൽ കോച്ചുകളുള്ള പ്രതിദിന സർവിസാണ് അനുവദിക്കേണ്ടെതന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഒാൺ റെയിൽ ഭാരവാഹികൾ ആവശ്യപ്പെടുന്നു. വഞ്ചിനാട്, ഇൻറർസിറ്റി, എക്സിക്യൂട്ടിവ്, ഏറനാട്, പരശുറാം എക്സ്പ്രസുകളും മെമു- പാസഞ്ചർ സർവിസുകളും ഉടൻ തുടങ്ങണം. യാത്രാവശ്യകത വർധിച്ച സാഹചര്യത്തിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന നിലപാടിൽനിന്ന് പിന്മാറണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.