റസാഖ് പാലേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു. നിലവിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്റുമാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പാലേരിയിലാണ് താമസം. കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് റസാഖ് പാലേരി.

മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ - തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടന്ന പ്രതിനിധി സമ്മേളനമാണ് സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, ഫെഡറൽ വർക്കിംഗ് കമ്മിറ്റി അംഗം കെ. എസ് അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - New welfare party president elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.