വന്യജീവി വാരാഘോഷം: ഫോട്ടോഗ്രാഫിയില്‍ ബിനുവിനും ഷോര്‍ട്ട് ഫിലിമില്‍ അഭിജിത്തിനും ഒന്നാം സ്ഥാനം

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സരത്തില്‍ തൃശ്ശൂര്‍ പാടിയം സ്വദേശി കെ.എം. ബിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാലക്കാട് മണാലി സ്വദേശി വിനോദ് വേണുഗോപാല്‍, എറണാകുളം തൃപ്പുണ്ണിത്തുറ സ്വദേശി ഡോ. അജിത് കുമാര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ.പി. ജിന്‍സണ്‍(തിരുവനന്തപുരം), തൃശ്ശൂര്‍ സ്വദേശിക ളായ സനോജ് മനോഹരന്‍, പി. മധുസൂദനന്‍, അനീഷ്അച്യൂതന്‍(പാലക്കാട്), കെ. അനൂപ് എറണാകുളം), ആർ. ഹരീഷ് (കൊല്ലം), കല്യാണ്‍പുര്‍ ആനന്ദ് (കൊച്ചി), അരുണ്‍ പ്രകാശ് (കൊല്ലം), കോഴിക്കോട് സ്വദേശികളായ റയീസ് അന്ദ്രുഹാജി, അഭിജിത് എസ്. ബാബു എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

 

കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിജിത് എസ്. ബാബുവിനാണ് ഷോര്‍ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനം. തൃശ്ശൂര്‍ സ്വദേശി ഡോ. എസ്.എസ് സുരേഷ്, കൊച്ചി വടുതല സ്വദേശിനി കെ.എസ്. രഞ്ജിത എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പാലക്കാട് വടക്കേത്തറ സ്വദേശി കെ.വി. ശ്രീനിവാസന്‍ കര്‍ത്ത പ്രോത്സാഹന സമ്മാനത്തിന് അര്‍ഹനായി.

 

പോസ്റ്റര്‍ ഡിസൈനിങ്ങില്‍ കോട്ടയം സ്വദേശി അതുല്‍ എസ്. രാജ്, കണ്ണൂര്‍ സ്വദേശികളായ ജഗന്‍നാഥ്, ഭാഗ്യശ്രീ രാജേഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 

യാത്രാവിവരണ രചനയില്‍ പൊന്നിയം സ്വദേശി കെ.കെ. ലതിക കാസര്‍കോഡ് സ്വദേശിനി പി. വിഷ്ണുപ്രിയ, ഇടുക്കി സ്വദേശി ഡോ. ആന്റോ മാത്യു എന്നിവര്‍ക്കാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം. യാത്രാവിവരണം ഇംഗ്ലീഷ് രചനയില്‍ ഹൈദ്രബാദ് സ്വദേശി അന്‍വിദ പരാഷര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എറണാകുളം സ്വദേശി സി.യു. ശ്രീനി, കോയമ്പത്തൂര്‍ സ്വദേശിനി കെ. രാജേശ്വരി എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടും. മൂന്നാം സ്ഥാനം വയനാട് സ്വദേശി എം. പി. രാജേഷ് കുമാറിനും ലഭിച്ചു.

Tags:    
News Summary - Wildlife Week Celebration: Binu in Photography and Abhijith in Short Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.