അങ്കമാലി: ഡേവിസിെൻറയും കുടുംബത്തിെൻറയും കാത്തിരിപ്പും പ്രതീക്ഷയും അസ്തമിച്ചു. ഒടുവിൽ ജോർഡനിൽനിന്ന് ആ വാർത്തയെത്തി. തങ്ങളുടെ മകൻ സാം ഡേവിസിെൻറ ഹൃദയം സ്വീകരിച്ച പെൺകുട്ടി സിഹാം അഹമ്മദ് ജീവിച്ചിരിപ്പില്ല. സാമിെൻറ ഹൃദയവുമായി ആ 22കാരി ജീവിച്ചത് നാലു മാസം മാത്രമാണെന്നറിയുേമ്പാൾ ഒരുപാട് നൊന്ത ഡേവിസിെൻറ ഉള്ള് വീണ്ടും പിടയുന്നു.
അപകടത്തിൽ മരിച്ച മകെൻറ ഹൃദയം സ്വീകരിച്ച ജോർഡാനിയൻ പെൺകുട്ടി സിഹാം അഹമ്മദിനെക്കുറിച്ച വിവരങ്ങളറിയാൻ തൃശൂര്‍ കൊരട്ടി തെക്കേ അങ്ങാടി തണ്ടപ്പിള്ളി ടി.എ. ഡേവിസിെൻറയും ഭാര്യ ജീനയുടെയും കാത്തിരിപ്പിനെക്കുറിച്ച് കഴിഞ്ഞ തിങ്കളാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വാര്‍ത്ത ശ്രദ്ധയിൽപെട്ട പൊന്നാനി അയിരൂര്‍ സ്വദേശിയും തിരൂര്‍ ഗവ. കോളജ് അറബിക് വിഭാഗം തലവനുമായ ഡോ. കെ.എം. ഹിലാൽ ജോർഡനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഡേവിസിനെ ഏറെ വേദനിപ്പിക്കുന്ന ആ സത്യത്തിലേക്കെത്തിയത്.
ജോർഡന് ഭരണാധികാരിയുടെ ഔദ്യോഗിക രേഖകൾ ഇൻറർനെറ്റിൽ പരതിയപ്പോൾ 2015ല്‍ സിഹാമിനെ ഹൃദയം മാറ്റിവെക്കാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതിെൻറ വാർത്തക്കുറിപ്പ് കണ്ടെത്തി. അതിൽ സിഹാമിെൻറ പിതാവ് അഹമ്മദിെൻറ ഫോൺ നമ്പറുമുണ്ടായിരുന്നു. ഡേവിസിെൻറയും കുടുംബത്തിെൻറയും കാത്തിരിപ്പും നൊമ്പരവും അഹമ്മദിനോട് ഡോ. ഹിലാൽ വിവരിച്ചു. 'മാധ്യമം' വാർത്ത അറബിയിലേക്ക് പരിഭാഷപ്പെടുത്തി അയച്ചുകൊടുത്തു.
അപ്പോഴാണ് പിതാവ് ആ സത്യം വെളിപ്പെടുത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ജോർഡനില്‍ എത്തിയെങ്കിലും നാലു മാസം കഴിഞ്ഞ് 2016 മേയിൽ ഹൃദയത്തിെൻറ താളം തെറ്റി സിഹാം മരണത്തിനു കീഴടങ്ങി. അഹമ്മദിെൻറ രണ്ടാണ്മക്കളും രോഗികളാണ്. മൂത്തമകന് 35കാരനായ ഖാലിദ് തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ. ഇളയമകന് 25കാരനായ മുഹന്നദ് അര്‍ബുദ ബാധിതനാണ്. വാട്സ്ആപ്പിലൂടെ ഡേവിസിനും കുടുംബത്തിനും നന്ദി അറിയിച്ച അഹമ്മദ്, സിഹാമിെൻറ ചിത്രങ്ങളും അയച്ചുകൊടുത്തു.
ബിരുദ വിദ്യാർഥിയായിരുന്ന സാം 2016 ജനുവരി 20നാണ് ആലുവ യു.സി കോളജിനു സമീപം ബൈക്കപകടത്തിൽ മരിച്ചത്. ഡേവിസ് കാലടി സ്റ്റേഷനിൽ ഗ്രേഡ് എസ്.ഐയും ഭാര്യ ജീന അങ്കമാലി പാറക്കടവ് മൂഴിക്കുളം സെൻറ് മേരീസ് യു.പി സ്കൂള്‍ അധ്യാപികയുമാണ്.
തെൻറ ജീവിതത്തിെൻറ രണ്ടാം ദുരന്തം എന്നായിരുന്നു സിഹാമിെൻറ മരണവാർത്ത അറിഞ്ഞപ്പോൾ ഡേവിസിെൻറ പ്രതികരണം. ''ഭാര്യയെയും പെണ്മക്കളെയും അറിയിക്കേണ്ടെന്ന് കരുതിയതാണ്. പക്ഷേ, അവരും പ്രതീക്ഷയിലാണല്ലോ എന്ന് ഓർത്തപ്പോൾ എല്ലാം തുറന്ന് പറഞ്ഞു. പൊന്നുമോെൻറ ഹൃദയത്തുടിപ്പുമായി അവൾ ലോകത്തിെൻറ ഏതെങ്കിലും കോണിൽ ജീവിച്ചിരിപ്പുണ്ടോ എന്നറിയണമെന്നുണ്ടായിരുന്നു. ഇനി ആ കാത്തിരിപ്പും വേണ്ടല്ലോ''-സങ്കടത്തിൽ കുതിർന്ന ഡേവിസിെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.