ഫോൺ കെണി; എ.കെ. ശശീന്ദ്രനെ മംഗളം ചാനൽ മനഃപൂർവം കുടുക്കിയെന്ന്​ കമീഷൻ റിപ്പോർട്ട്​

തിരുവനന്തപുരം: മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ വാണിജ്യ താൽപര്യാർഥം മംഗളം ചാനൽ ഫോൺ കെണിയിൽ മനഃപൂർവം കുടുക്കിയതാണെന്ന്​ വിവാദം അന്വേഷിച്ച ജസ്​റ്റിസ്​ പി.എസ്​. ആൻറണി കമീഷൻ റി​േപ്പാർട്ട്​. സം​േപ്രഷണ നിയമം ലംഘിച്ച ചാനലി​​െൻറ ലൈസൻസ് റദ്ദാക്കണമെന്നും ഗുരുതര ക്രിമിനൽ ഗൂഢാലോചന നടത്തിയ ചാനൽ സി.ഇ.ഒയെ​ ​പ്രോസിക്യൂട്ട് ചെയ്യണമെന്നും സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്​തിട്ടുണ്ട്​.  ഇതുവഴി പൊതു ഖജനാവിനുണ്ടായ നഷ്​ടം ചാനലിൽനിന്നു തന്നെ ഈടാക്കണമെന്നും ചൊവ്വാഴ്​ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്​ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എ.കെ. ശശീന്ദ്രനെതിരെയും കമീഷൻ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. മന്ത്രിയെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഉയർത്തിപ്പിടിക്കേണ്ട ധാർമികത എ.കെ. ശശീന്ദ്രൻ പാലിച്ചില്ല. മന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്കു വരുന്ന വിളികളിൽ പോലും ധാർമികത കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. മന്ത്രി പദവിയുടെ ധാർമികത പാലിക്കാൻ കഴിഞ്ഞില്ല. 

ആവശ്യവുമായി സമീപിച്ച വീട്ടമ്മയോട്​ മന്ത്രി മോശമായി പെരുമാറിയെന്ന രീതിയിലാണ്​ ചാനലി​​െൻറ ഉദ്ഘാടന ദിവസം അശ്ലീല ഫോൺ സംഭാഷണം സംപ്രേഷണം ചെയ്​തത്​​. തുടർന്ന്​ എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കുകയും സർക്കാർ അന്വേഷണത്തിന്​ ഉത്തരവിടുകയും ചെയ്​തു. സംപ്രേഷണത്തി​​െൻറ പൂർണ ഉത്തരവാദിത്തം ചീഫ് എക്സിക്യൂട്ടിവ്​ ഓഫിസറായ ആർ. അജിത്കുമാറിനാണ്​. ചാനൽ നടത്തിയത് സംപ്രേഷണ നിയമത്തി​​െൻറ ലംഘനമാണ്. പൊതുഖജനാവിന് ഇതുവഴി കോടികളുടെ നഷ്​ടമുണ്ടായെന്നും കമീഷൻ വിലയിരുത്തി. അതിനാൽ ചാനലിൽനിന്ന് തന്നെ നഷ്​ടപരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത കേസുകളുമായി മുന്നോട്ടുപോകാമെന്നും കമീഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്​. രണ്ടു ഭാഗങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണ്​ ജസ്​റ്റിസ് പി.എസ്.  ആൻറണി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി സമർപ്പിച്ചത്. ഈ സമയത്തു മുഖ്യമന്ത്രിയുടെ ഓഫിസി​​െൻറ നിർദേശപ്രകാരം മാധ്യമങ്ങളെ സെക്രട്ടേറിയ​റ്റിലേക്ക്​ പ്ര​േവശിപ്പിക്കാതിരുന്നതും വിവാദമായി. 

അന്വേഷണഘട്ടത്തിൽ 22 സാക്ഷികളിൽ 17പേർ കമീഷനിൽ ഹാജരായി മൊഴിനൽകിയെന്നു റിപ്പോർട്ട് സമർപ്പിച്ചശേഷം പി.എസ്. ആൻറണി മാധ്യമങ്ങളോടു പറഞ്ഞു. കൂടാതെ ഫോൺവിളി രേഖകളും പരിശോധിച്ചു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട ചാനൽ പ്രവർത്തക കമീഷന് മുന്നിൽ ഹാജരായില്ല. ഇതിനായി പലതവണ സമൻസ് അയച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. വിവാദവുമായി ബന്ധപ്പെട്ട ശബ്​ദരേഖ കമീഷനു മുന്നിലെത്തിക്കാൻ സംഭവം പുറത്തുവിട്ട മംഗളം ചാനലിനും കഴിഞ്ഞില്ല. ഏതു സാഹചര്യത്തിലാണു സംഭാഷണം നടന്നതെന്ന് വ്യക്തമാക്കുന്ന ശബ്​ദരേഖയാണു കമീഷൻ ആവശ്യപ്പെട്ടിരുന്നത്. റിപ്പോർട്ട് തയാറാക്കാൻ മതിയായ സമയം ലഭിച്ചു. കാലാവധിക്കു മുമ്പുതന്നെ റിപ്പോർട്ട് തൃപ്തികരമായി പൂർത്തിയാക്കി. ടേംസ് ഓഫ് റഫറൻസി​​െൻറ ഉള്ളിൽനിന്നുതന്നെയായിരുന്നു അന്വേഷണം. ഉന്നത തലത്തിൽനിന്ന് ഒരു വിധത്തിലുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്നും കമീഷൻ വ്യക്തമാക്കി. 

ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ സംവിധാനം വേണം 
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് സംവിധാനം വേണമെന്ന് ഫോൺ കെണി വിവാദം അന്വേഷിച്ച ജസ്​റ്റിസ് പി.എസ്. ആൻറണി കമീഷൻ. ഇലക്​ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാതൃകയിലുള്ള സംവിധാനം വേണം. ബ്രിട്ടനിലെ നിയന്ത്രണ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. മാധ്യമങ്ങൾക്കു സ്വയംനിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. എല്ലാ മാധ്യമങ്ങളെക്കുറിച്ചും തനിക്കു മോശം അഭിപ്രായമി​െല്ലന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചിലതു പരിധി ലംഘിക്കുന്നുണ്ട്. റിപ്പോർട്ടി​​െൻറ പകർപ്പ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും കേന്ദ്രസർക്കാറിനും കൈമാറാൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ജസ്​റ്റിസ്​ ആൻറണി അറിയിച്ചു.

അന്വേഷണ കമീഷൻ റിപ്പോർട്ടിൽ വിശ്വാസമുണ്ട് –എ.കെ. ശശീന്ദ്രൻ 
കാ​സ​ർ​കോ​ട്​: അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന്​ എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഫോ​ൺ​വി​ളി​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​തി​നെ​ക്കു​റി​ച്ച്​ കാ​സ​ർ​കോ​ട്ട്​​ ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​മീ​ഷ​​െൻറ ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി​യി​രു​ന്നു. റി​പ്പോ​ർ​ട്ട്​ സ​ത്യ​സ​ന്ധ​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ വി​ശ്വാ​സം. മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക്​ ​െത​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്​ പാ​ർ​ട്ടി​യും ഇ​ട​തു​മു​ന്ന​ണി​യു​മാ​ണ്. താ​ൻ മ​ന്ത്രി​യാ​കു​ന്ന​കാ​ര്യം പാ​ർ​ട്ടി ഇ​തു​വ​രെ​യും ച​ർ​ച്ച​ചെ​യ്​​തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - News Channel Trapped Former Minister AK Saseendran says Justice -Kerala News Anthony Commission Report -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.