ഫോൺ കെണി; എ.കെ. ശശീന്ദ്രനെ മംഗളം ചാനൽ മനഃപൂർവം കുടുക്കിയെന്ന് കമീഷൻ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ വാണിജ്യ താൽപര്യാർഥം മംഗളം ചാനൽ ഫോൺ കെണിയിൽ മനഃപൂർവം കുടുക്കിയതാണെന്ന് വിവാദം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആൻറണി കമീഷൻ റിേപ്പാർട്ട്. സംേപ്രഷണ നിയമം ലംഘിച്ച ചാനലിെൻറ ലൈസൻസ് റദ്ദാക്കണമെന്നും ഗുരുതര ക്രിമിനൽ ഗൂഢാലോചന നടത്തിയ ചാനൽ സി.ഇ.ഒയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. ഇതുവഴി പൊതു ഖജനാവിനുണ്ടായ നഷ്ടം ചാനലിൽനിന്നു തന്നെ ഈടാക്കണമെന്നും ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എ.കെ. ശശീന്ദ്രനെതിരെയും കമീഷൻ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. മന്ത്രിയെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഉയർത്തിപ്പിടിക്കേണ്ട ധാർമികത എ.കെ. ശശീന്ദ്രൻ പാലിച്ചില്ല. മന്ത്രിയുടെ ഔദ്യോഗിക ഫോണിലേക്കു വരുന്ന വിളികളിൽ പോലും ധാർമികത കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായില്ല. മന്ത്രി പദവിയുടെ ധാർമികത പാലിക്കാൻ കഴിഞ്ഞില്ല.
ആവശ്യവുമായി സമീപിച്ച വീട്ടമ്മയോട് മന്ത്രി മോശമായി പെരുമാറിയെന്ന രീതിയിലാണ് ചാനലിെൻറ ഉദ്ഘാടന ദിവസം അശ്ലീല ഫോൺ സംഭാഷണം സംപ്രേഷണം ചെയ്തത്. തുടർന്ന് എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കുകയും സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംപ്രേഷണത്തിെൻറ പൂർണ ഉത്തരവാദിത്തം ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായ ആർ. അജിത്കുമാറിനാണ്. ചാനൽ നടത്തിയത് സംപ്രേഷണ നിയമത്തിെൻറ ലംഘനമാണ്. പൊതുഖജനാവിന് ഇതുവഴി കോടികളുടെ നഷ്ടമുണ്ടായെന്നും കമീഷൻ വിലയിരുത്തി. അതിനാൽ ചാനലിൽനിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുമായി മുന്നോട്ടുപോകാമെന്നും കമീഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. രണ്ടു ഭാഗങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണ് ജസ്റ്റിസ് പി.എസ്. ആൻറണി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി സമർപ്പിച്ചത്. ഈ സമയത്തു മുഖ്യമന്ത്രിയുടെ ഓഫിസിെൻറ നിർദേശപ്രകാരം മാധ്യമങ്ങളെ സെക്രട്ടേറിയറ്റിലേക്ക് പ്രേവശിപ്പിക്കാതിരുന്നതും വിവാദമായി.
അന്വേഷണഘട്ടത്തിൽ 22 സാക്ഷികളിൽ 17പേർ കമീഷനിൽ ഹാജരായി മൊഴിനൽകിയെന്നു റിപ്പോർട്ട് സമർപ്പിച്ചശേഷം പി.എസ്. ആൻറണി മാധ്യമങ്ങളോടു പറഞ്ഞു. കൂടാതെ ഫോൺവിളി രേഖകളും പരിശോധിച്ചു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട ചാനൽ പ്രവർത്തക കമീഷന് മുന്നിൽ ഹാജരായില്ല. ഇതിനായി പലതവണ സമൻസ് അയച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. വിവാദവുമായി ബന്ധപ്പെട്ട ശബ്ദരേഖ കമീഷനു മുന്നിലെത്തിക്കാൻ സംഭവം പുറത്തുവിട്ട മംഗളം ചാനലിനും കഴിഞ്ഞില്ല. ഏതു സാഹചര്യത്തിലാണു സംഭാഷണം നടന്നതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണു കമീഷൻ ആവശ്യപ്പെട്ടിരുന്നത്. റിപ്പോർട്ട് തയാറാക്കാൻ മതിയായ സമയം ലഭിച്ചു. കാലാവധിക്കു മുമ്പുതന്നെ റിപ്പോർട്ട് തൃപ്തികരമായി പൂർത്തിയാക്കി. ടേംസ് ഓഫ് റഫറൻസിെൻറ ഉള്ളിൽനിന്നുതന്നെയായിരുന്നു അന്വേഷണം. ഉന്നത തലത്തിൽനിന്ന് ഒരു വിധത്തിലുള്ള സമ്മർദവും ഉണ്ടായിട്ടില്ലെന്നും കമീഷൻ വ്യക്തമാക്കി.
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ സംവിധാനം വേണം
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് സംവിധാനം വേണമെന്ന് ഫോൺ കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആൻറണി കമീഷൻ. ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാതൃകയിലുള്ള സംവിധാനം വേണം. ബ്രിട്ടനിലെ നിയന്ത്രണ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. മാധ്യമങ്ങൾക്കു സ്വയംനിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. എല്ലാ മാധ്യമങ്ങളെക്കുറിച്ചും തനിക്കു മോശം അഭിപ്രായമിെല്ലന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചിലതു പരിധി ലംഘിക്കുന്നുണ്ട്. റിപ്പോർട്ടിെൻറ പകർപ്പ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും കേന്ദ്രസർക്കാറിനും കൈമാറാൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ആൻറണി അറിയിച്ചു.
അന്വേഷണ കമീഷൻ റിപ്പോർട്ടിൽ വിശ്വാസമുണ്ട് –എ.കെ. ശശീന്ദ്രൻ
കാസർകോട്: അന്വേഷണ കമീഷൻ റിപ്പോർട്ടിൽ വിശ്വാസമുണ്ടെന്ന് എ.കെ. ശശീന്ദ്രൻ. ഫോൺവിളിവിവാദവുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചതിനെക്കുറിച്ച് കാസർകോട്ട് െഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമീഷെൻറ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം നൽകിയിരുന്നു. റിപ്പോർട്ട് സത്യസന്ധമായിരിക്കുമെന്നാണ് വിശ്വാസം. മന്ത്രിസ്ഥാനത്തേക്ക് െതരഞ്ഞെടുക്കേണ്ടത് പാർട്ടിയും ഇടതുമുന്നണിയുമാണ്. താൻ മന്ത്രിയാകുന്നകാര്യം പാർട്ടി ഇതുവരെയും ചർച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.