പൊലീസ്​ അന്വേഷിച്ചത് സി.പി.എം ബന്ധം, ഡൽഹിയിൽ ഹാജരാകാൻ നിർദേശിച്ചു -ന്യൂസ്​ ക്ലിക്​ മുൻ മാധ്യമ പ്രവർത്തക അനുഷ പോൾ

പത്തനംതിട്ട: എത്രയും വേഗം ഡൽഹിയിൽ എത്തി ഹാജരാകണമെന്ന്​ ഡൽഹി പൊലീസ്​ നിർദേശിച്ചതായി ന്യൂസ്​ ക്ലിക്​ മുൻ മാധ്യമപ്രവർത്തക അനുഷ പോൾ. പ്രധാനമായും സി.പി.എം ബന്ധമാണ്​ അന്വേഷിച്ചതെന്നും അവർ വ്യക്തമാക്കി.

ഡൽഹിയിലെ സി.പി.എം നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും ന്യൂസ്​ ക്ലിക്കിൽ ജോലി ചെയ്ത സമയത്തെ വാർത്തകളെക്കുറിച്ചും അന്വേഷിച്ചു. അതേസമയം, എന്തിനാണ് കേസെടുത്തതെന്ന് പൊലീസ് സംഘം വ്യക്തമാക്കിയില്ല. പന്ത്രണ്ടോളം കുറ്റാരോപണം ചുമത്തി. പൊലീസ് തയാറാക്കിയ സ്‌റ്റേറ്റ്‌മെന്‍റില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട്​ 3.15 മുതൽ നാലുവരെ കൊടുമണ്‍ ഐക്കാട് നവീന ഉഷസില്‍ വീട്ടിൽ പരിശോധന നടത്തിയ പൊലീസ്​ ബാങ്ക്​ രേഖകളും എടുത്തുകൊണ്ടുപോയി. 2018 മുതല്‍ 2021 വരെയാണ് അനുഷ ന്യൂസ് ക്ലിക്കില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തത്. പിന്നീട് സ്വതന്ത്ര പത്രപ്രവര്‍ത്തനമാണ് നടത്തുന്നത്. ജനിച്ചതും പഠിച്ചതുമെല്ലാം ഡല്‍ഹിയിലായിരുന്ന അനുഷ അര്‍ബുദ ബാധിതയായ അമ്മയുടെ ചികിത്സാര്‍ഥമാണ് ഒരു മാസം മുമ്പ് നാട്ടിലെത്തിയത്.

ന്യൂസ് ക്ലിക്കിന് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോയെന്നും എത്രകാലമായി ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്‌തെന്നും അന്വേഷിച്ചു. ചാര്‍ജ് ഷീറ്റിന്‍റെ പകര്‍പ്പോ വീട്ടില്‍നിന്ന് കൊണ്ടുപോയ ലാപ്‌ടോപ്പിനോ ഫോണിനോ രസീതും നല്‍കിയില്ലെന്ന് അനുഷ പറഞ്ഞു.

Tags:    
News Summary - News Click journalist AnushaPaul about Delhi Police Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.