മറിയക്കുട്ടിക്ക് വീടും സ്ഥലവും ഉണ്ടെന്ന വാർത്ത; ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

തിരുവനന്തപുരം: വിധവ പെൻഷൻ കിട്ടുന്നില്ലെന്ന് പറഞ്ഞ് യാചനസമരം നടത്തിയ മറിയക്കുട്ടിക്ക് വീടും സ്ഥലവും ഉണ്ടെന്ന വാർത്ത തിരുത്തി ദേശാഭിമാനി. വാർത്തയിൽ പിശക് സംഭവിച്ചതാണെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ദേശാഭിമാനി ഇതുമായി ബന്ധപ്പെട്ട് ഇന്ന് നൽകിയ വാർത്തയിൽ പറയുന്നു.

മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പി.സി പ്രിൻസിയുടെ പേരിലുള്ളതാണ്. ഈ മകൾ വിദേശത്താണെന്ന രീതിയിൽ ​വന്ന വാർത്ത പിശകാണ്. മറിയക്കുട്ടിയുടെ ​സഹോദരി വർഷങ്ങളായി വിദേശത്താണ്. ഇതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.

അടിമാലി പഞ്ചായത്ത് പതിമൂന്നാം വാർഡ് 200 ഏക്കറിൽ പൊന്നടത്തുപാറ 486ാം നമ്പർ പുരയിടത്തിന് പ്രിൻസിയുടെ പേരിലാണ് കരമടക്കുന്നത്. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലിൽ ഭൂമിയുണ്ടായിരുന്നു. എന്നാൽ, ഇതിന് പട്ടയമില്ലായിരുന്നുവെന്നും ദേശാഭിമാനി ഇന്ന് നൽകിയ വാർത്തയിൽ പറയുന്നു.

സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന പെ​ൻ​ഷ​ൻ മു​ട​ങ്ങു​ക​യും ജീ​വി​ക്കാ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​താവുകയും ചെയ്തതോടെ തെ​രു​വി​ൽ ഭി​ക്ഷ യാ​ചി​ച്ച സം​ഭ​വ​ത്തി​ൽ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മറിയക്കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ത​നി​ക്ക് ഒ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​മു​ണ്ടെ​ന്നും ര​ണ്ട്​ വാ​ർ​ക്ക വീ​ടു​ക​ൾ വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വ്യാ​പ​ക പ്ര​ചാ​ര​ണം ഉ​ണ്ടാ​യി. സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ മ​ന്നാ​ങ്ക​ണ്ടം വി​ല്ലേ​ജി​ൽ​നി​ന്ന്​ ത​ന്‍റെ പേ​രി​ൽ സ്വ​ത്തു​ക്ക​ളി​ല്ലെ​ന്ന സ​ക്ഷ്യ​പ​ത്രം വാ​ങ്ങി​യ ശേ​ഷ​മാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​റി​യ​ക്കു​ട്ടി പ​റ​ഞ്ഞു.

ജീ​വി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​താ​യ​തോ​ടെ താ​നും പൊ​ളി​ഞ്ഞ​പാ​ലം താ​ണി​ക്കു​ഴി​യി​ൽ അ​ന്ന ഔ​സേ​പ്പും (80) ചേ​ർ​ന്ന് അ​ടി​മാ​ലി ടൗ​ണി​ൽ ഭി​ക്ഷ​യാ​ചി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ക​ഴു​ത്തി​ൽ ത​ങ്ങ​ൾ നേ​രി​ടു​ന്ന വി​ഷ​മ​ത​ക​ൾ വി​വ​രി​ച്ച് പ്ല​ക്കാ​ർ​ഡ്​ തൂ​ക്കി കൈ​യി​ൽ പി​ച്ച​ച്ച​ട്ടി​യും പി​ടി​ച്ച് ഓ​ഫി​സു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി​യി​റ​ങ്ങി. ഇ​തി​ന്‍റെ പേ​രി​ൽ വ​ലി​യ എ​തി​ർ​പ്പ്​ നേ​രി​ട്ടു. വീ​ടി​നു​നേ​രെ ക​ല്ലേ​റു​ണ്ടാ​യെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - News that Maryakutty has a house and land; Deshabhimani regret

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.