ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്ത അസംബന്ധം -പി.ജെ. കുര്യൻ

തിരുവനന്തപുരം: പത്തനംതിട്ടയിൽ താൻ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന വാർത്ത അസംബന്ധമാണെന്ന്​ മുതിർന്ന കോൺഗ്രസ്​ ന േതാവ്​ പി.ജെ. കുര്യൻ. ബി.ജെ.പിയിൽ നിന്ന്​ ആരും തന്നെ സമീപിച്ചിട്ടില്ല. തന്നെ ആക്ഷേപിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിൽ മത്സരിക്കാൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരിക്കാൻ താൽപര്യമില്ലെന്ന്​ അറിയിക്കുകയായിരുന്നു. അങ്ങനെയുള്ള താൻ എന്തിനാണ്​ മറ്റൊരു പാർട്ടിയുടെ ഓഫർ സ്വീകരിക്കുന്നത്​.?

താൻ കോൺഗ്രസുകാരനാണ്​. വാർത്തകൊടുക്കുന്നതിന്​ മുമ്പ്​ തന്നെ ഒന്നു ഫോണിൽ വിളിച്ച്​ ചോദിക്കാമായിരുന്നു. ഇങ്ങനെ അഭ്യൂഹങ്ങൾ പടച്ചു വിടു​ന്നത്​ മാധ്യമപ്രവർത്തനത്തിൻെറ അധഃപതനമാണ്​. ഡെപ്യൂട്ടി സ്​പീക്കർ ആയിരുന്നപ്പോൾ ബി.ജെ.പിയിൽ നിന്ന്​ ഓഫർ വന്നിരുന്നുവെന്നും പി.ജെ. കുര്യൻ മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - the news which i will be candidate of bjp is wrong says PJ Kurien -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.