നെയ്യാറ്റിന്‍കര: രാജൻ-അമ്പിളി ദമ്പതികളുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ചത് കേസ് ഹൈകോടതി പരിഗണിക്കും മുമ്പ് കീഴ്കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴെന്ന് വ്യക്തം. കഴിഞ്ഞ 22ന് കിടപ്പാടം സംരക്ഷിക്കാൻ സ്വയം പ്രതിരോധം സൃഷ്ടിക്കുേമ്പാൾ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങി മണിക്കൂറുകൾക്കുള്ളിൽ നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
ഭൂമിയുടെ ഉടമസ്ഥ തര്‍ക്ക കേസില്‍ നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവിനെതിരെ ഡിസംബര്‍ 21നാണ് രാജന് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഡിസംബര്‍ 22ന് ഉച്ചക്ക് ഹൈകോടതി കേസ് പരിഗണിച്ചു. എന്നാല്‍, ഇതിനു മുമ്പേ തന്നെ നെയ്യാറ്റിന്‍കരയില്‍ പൊലീസ് കീഴ്കോടതിയുടെ വിധി നടപ്പാക്കാന്‍ ശ്രമിച്ചു.
രാജെൻറ ഹരജി ഫയലില്‍ സ്വീകരിച്ച ഹൈകോടതി ജനുവരി 15 വരെ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ പൊങ്ങില്‍ വസന്ത ഉൾപ്പെടെ അഞ്ച് എതിര് കക്ഷികള്‍ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും ജസ്റ്റിസ് വി. ഷെര്‍സി ഉത്തരവിട്ടിട്ടുണ്ട്.
കേസ് ജനുവരി 15ന് കോടതി വീണ്ടും പരിഗണിക്കും. എന്നാൽ, കേസ് നടത്താൻ രാജൻ ചുമതലപ്പെടുത്തിയ അഭിഭാഷകൻ 16 തവണ കേസ് പരിഗണിച്ചപ്പോൾ ഹാജരാകാത്തതാണ് പരാതിക്കാരിക്ക് അനുകൂലമായ വിധി ലഭിക്കാൻ കാരണമായതെന്ന ആക്ഷേപവും ശക്തമാണ്.
പരാതിക്കാരിയെ സഹായിക്കാനായാണ് പൊലീസ് ശ്രമിച്ചതെന്ന ആക്ഷേപമാണ് രാജെൻറ മക്കളും ഉന്നയിക്കുന്നത്. പൊലീസ് നടപടിയെ വീട് സന്ദർശിച്ച സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ഡി.വൈ.എഫ്.െഎ ജില്ല സെക്രട്ടറി എ.എ. റഹീമും വിമർശിച്ചു.
പൊലീസ് എന്തിനാണ് ഒഴിപ്പിക്കാനെത്തിയതെന്നും കോടതിവിധി നടപ്പാക്കാൻ സാവകാശമുണ്ടായിരുന്നല്ലോയെന്നും ആനാവൂർ നാഗപ്പൻ ഡിവൈ.എസ്.പിയോട് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.