നെയ്യാറ്റിൻകര ദമ്പതികളുടെ മരണം: വാദി പൊലീസിൽ സ്വാധീനം ചെലുത്തിയെന്ന് കെ.കെ ആൻസലൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ മരിച്ച ദമ്പതികളുടെ കുട്ടികളെ നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ സന്ദർശിച്ചു. സംഭവത്തിൽ രാജനെതിരെ കേസ് നൽകിയ വാദിയായ വസന്ത കോൺഗ്രസ് പ്രവർത്തകയാണ്. അവർ ഏതോ സ്വാധീനം ചെലുത്തിയാണ് പൊലീസ് ജപ്തി നടപടികൾ വേഗത്തിലാക്കിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കുട്ടികൾ ഇപ്പോൾ താമസിക്കുന്ന ഭൂമി കോടതി തർക്കത്തിൽ ഉള്ളതാണ്. നിയമവശം നോക്കി എന്താണ് ചെയ്യാൻ കഴിയുകയെന്ന് നോക്കും. പട്ടികജാതി വിഭാഗത്തിന് വേണ്ടി നൽകിയ ഭൂമി കൈമാറി പോയതാണ്. നിയമവശം പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും ആൻസലൻ പറഞ്ഞു.

Tags:    
News Summary - Neyyattinkara couple's death: vasantha influences police: KK Ansalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.