നെയ്യാറ്റിന്‍കര കൊലപാതകം; ഡി.വൈ.എസ്.പിക്കായുള്ള തെരച്ചിൽ ഊര്‍ജിതമാക്കിയതായി പൊലീസ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാർ വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ ഡി.വൈ.എസ്.പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ഡി.വൈ.എസ്.പിയെ കണ്ടെത്താൻ കഴിയാത്തതിൽ ജനം പ്രതിഷേധത്തിലാണ്.

അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാൽ- സനലിന്റെ ഭാര്യ
ഡി.വൈ.എസ്.പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു.ഒളിവില്‍ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ഇന്നലെ മൂന്ന് മണിക്കൂര്‍ ദേശീയ പാത ഉപരോധിച്ചിരുന്നു.

Tags:    
News Summary - Neyyattinkara DYSP youth's death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.