തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥക്ക് കൂടുതല്‍ തെളിവുകള്‍. സനൽ കുമാറിെൻറ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. വാഹനമിടിച്ചു കിടന്ന സനലിനെ പൊലീസ് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയില്ല. അപകടത്തില്‍പെട്ട സനല്‍ അര മണിക്കൂറിലധികം ചോരവാർന്ന് സംഭവ സ്ഥലത്ത് കിടന്നു. സനല്‍ പൊലീസിെൻറ സാന്നിധ്യത്തിൽ തറയിൽ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിെൻറ അവസ്ഥ അതീവഗുരുതമാണെന്ന് അധികൃതർ അറിയിച്ചിട്ടും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതും വൈകി.
സനലിനെ വാഹനമിടിച്ചയുടൻ ആശുപത്രിയിലെത്തിക്കാതെ ഡി.വൈ.എസ്.പി ഹരികുമാര്‍ അപകട സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. അപകടം എസ്.ഐയെ വിളിച്ചറിയിച്ചശേഷമാണ് ഇയാൾ സ്ഥലം വിട്ടത്. എസ്.െഎ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്. അവിടെ നിന്ന് സനലിനെ നേരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഇവിടെ നിന്നും ഡ്യൂട്ടി മാറിയതിനു ശേഷമാണ് പൊലീസ് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടര്‍ന്ന് ഇവിടെനിന്ന് രാത്രി പതിനൊന്നരയോടെ മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും അപകടം നടന്നിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞിരുന്നു.
എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് സനലിനെ കൊണ്ടുപോയില്ലെന്നും സ്റ്റേഷന് പുറത്ത് വച്ച് പൊലീസുകര്‍ക്ക് ഡ്യൂട്ടി മാറി കേറാനായി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്.ഐയുടെ വിശദീകരണം. സംഭവത്തിൽ റൂറൽ എസ്‍.പിയും കൃത്യമായി നടപടിയെടുത്തില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സനല്‍കുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ക്രൈം ബ്രാഞ്ച് എസ്.പി ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.