തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനം നിര്‍വഹിക്കുന്ന നാഷനൽ ഹെൽത്ത് മിഷന് കീഴിലെ (എൻ.എച്ച്.എം) കരാര്‍, ദിവസവേതന ജീവനക്കാരുടെ പ്രതിഫലം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇന്‍സെൻറീവും റിസ്ക് അലവന്‍സും നൽകും. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും.
•മെഡിക്കല്‍ ഓഫിസര്‍, സ്പെഷലിസ്റ്റ് എന്നിവരടക്കമുള്ളവര്‍ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000മാക്കും. 20 ശതമാനം റിസ്ക് അലവന്‍സും അനുവദിക്കും.
•സീനിയര്‍ കണ്‍സള്‍ട്ടൻറ്, ഡെൻറല്‍ സര്ജന്, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനമാണ് റിസ്ക് അലവന്‍സ്.
•സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്നീഷ്യന് എന്നിവരുടെ പ്രതിമാസവേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയാക്കി. 25 ശതമാനം റിസ്ക് അലവന്‍സും നൽകും.
•ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസവേതനത്തിനുപുറമെ 30 ശതമാനം റിസ്ക് അലവന്‍സ് നൽകും.
•വിവിധ രോഗങ്ങള്‍ക്കുള്ള കോവിഡ് ഹെല്‍ത്ത് പോളിസി പാക്കേജുകള്‍ കെ.എ.എസ്.പി സ്കീമിെൻറ പരിധിയില്‍വരാത്ത ജീവനക്കാര്‍ക്കും നല്‍കും. കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചു.
•കോവിഡിെൻറ സാഹചര്യത്തിൽ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റികൾക്ക് വന്ന വരുമാനനഷ്ടം കണക്കിലെടുത്ത് 36.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.