അലനും താഹക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻ.ഐ.എ.; ഹൈകോടതിയിൽ അപ്പീൽ

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലനും താഹക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻ.ഐ.എ ഹൈകോടതിയിൽ അപ്പീൽ നൽകി. ജാമ്യം റദ്ദാക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു. അതേസമയം, ഇരുവരുടെയും ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ സ്പെഷൽ കോടതിയിൽ നൽകിയ അപേക്ഷ തള്ളി.

ജാമ്യം അനുവദിച്ചതിനെതിരെയുള്ള അപ്പീൽ ഹൈകോടതിയിൽ ഉണ്ടെന്നും അത് പരിഗണിക്കുന്നത് വരെ ഇന്ന് ഉച്ചവരെയെങ്കിലും ഇരുവരെയും പുറത്തിറക്കരുതെന്നുമാണ് എൻ.ഐ.എ സ്പെഷൽ കോടതിയിൽ നൽകിയ ഹരജിയിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതാണ് എൻ.ഐ.എ സ്പെഷൽ കോടതി തള്ളിയത്. മാതാപിതാക്കളിൽ ഒരാൾ ആൾ ജാമ്യമായി നിൽക്കണമെന്ന് ജാമ്യവ്യവസ്ഥയിൽ ഉള്ളതിനാൽ അല െൻറയും താഹയുടെയും മാതാപിതാക്കൾ എൻ.ഐ.എ കോടതിയിൽ ഹാജരായി.

ഇരുവർക്കും മാവോവാദി ബന്ധമുള്ളതിന് തെളിവുണ്ടെന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ എൻ.ഐ.എ പറയുന്നത്. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷം ഇന്ന് വൈകീട്ടോടെ അലനും താഹയും ജയിൽ മോചിതരാകാനിരിക്കെയാണ് എൻ.ഐ.എ ഹൈകോടതിയെ സമീപിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.