തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ 'സി ആപ്റ്റി'ൽ രണ്ടാം ദിവസവും എൻ.ഐ.എ പരിശോധന. ഖുർആൻ കൊണ്ടു പോയ വാഹനത്തിന്റെ യാത്രാരേഖയും ജി.പി.എസ് സംവിധാനവുമാണ് കൊച്ചിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം പരിശോധിക്കുന്നത്.
യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പാർസലുമായി മലപ്പുറത്തേക്ക് പോയ ലോറിയുടെ ജി.പി.എസ് സംവിധാനം 10 മണിക്കൂറോളം പ്രവർത്തിച്ചില്ലെന്ന് എൻ.ഐ.എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജി.പി.എസ് സംവിധാനം പ്രവർത്തിച്ചിരുന്നെങ്കിൽ വാഹനത്തിന്റെ യാത്രാരേഖ കൃത്യമായി ലഭിക്കുമായിരുന്നു. ജി.പി.എസ് വിച്ഛേദിച്ചത് മനഃപൂർവമാണോ സാങ്കേതിക തകരാറാണോ എന്ന പരിശോധിക്കുകയാണ് എൻ.ഐ.എയുടെ ലക്ഷ്യം. ഖുർആൻ കൊണ്ടു പോയ ദിവസം ലോറി 160 കിലോമീറ്റർ അധികം ഒാടിയതായും കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച സി ആപ്റ്റിൽ എത്തിയ എൻ.ഐ.എ സംഘം മുൻ എം.ഡി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു. ജീവനക്കാരന്റെ പക്കൽ നിന്ന് മതഗ്രന്ഥം വിശദ പരിശോധനക്കായി വാങ്ങി. വട്ടിയൂര്‍ക്കാവിലെ 'സി ആപ്റ്റ്' ഓഫിസില്‍ മൂന്നുതവണ എത്തിയായിരുന്നു പരിശോധന. യു.എ.ഇ കോൺസുലേറ്റിലെത്തിയ മതഗ്രന്ഥങ്ങളിൽ കുറച്ച് മന്ത്രി കെ.ടി. ജലീലിന്റെ നിർദേശാനുസരണം സി ആപ്റ്റ് വാഹനങ്ങളിൽ വിതരണം ചെയ്തിരുന്നു. അതിൽ വ്യക്തത വരുത്താനായിരുന്നു പരിശോധന.
സി ആപ്റ്റ് ഡെലിവറി വിഭാഗം ചുമതലയുള്ള ജീവനക്കാരനിൽ നിന്നാണ് വിവരങ്ങൾ തേടിയത്. കോൺസുലേറ്റിൽ നിന്നെത്തിയ പാർസലിൽ മതഗ്രന്ഥമായിരുന്നെന്നും 24 ഗ്രന്ഥങ്ങൾ ജീവനക്കാർ എടുത്തതായും മന്ത്രി പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച മതഗ്രന്ഥം വീട്ടിലുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് സംഘം അയാളുടെ വീട്ടിൽ പോയി ഏറ്റുവാങ്ങി. മടങ്ങിയെത്തി മറ്റ് ചില ജീവനക്കാരിൽ നിന്നും ഡ്രൈവർ അഗസ്റ്റിനിൽ നിന്നും മൊഴിയെടുത്തു.
തുടർന്ന്, അന്ന് 'സി ആപ്റ്റ്' എം.ഡിയായിരുന്ന എൽ.ബി.എസ് ഡയറക്ടര്‍ ഡോ. എം. അബ്ദുറഹ്മാന്റെ ഒാഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് സി ആപ്റ്റ് ഓഫിസിലെത്തി പാർസൽ കൊണ്ടു പോയ വാഹനങ്ങളുടെ രേഖകളും യാത്ര വിവരവും പരിശോധിച്ചിരുന്നു. 'സി ആപ്റ്റ്' എം.ഡി, ഫിനാന്‍സ് ഉദ്യോഗസ്ഥർ, മതഗ്രന്ഥങ്ങള്‍ സൂക്ഷിച്ച സ്റ്റോർ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ എന്നിവരിൽ നിന്ന് വിവരം ശേഖരിച്ചിരുന്നു.
തിരുവനന്തപുരം: മതഗ്രന്ഥവുമായി പോയ സി ആപ്റ്റിെൻറ വാഹനം അധികമായി 256 കി.മീറ്റർ ഒാടിയെന്ന് എൻ.െഎ.എ അനുമാനം. വാഹനത്തിൽ ജി.പി.എസ് സംവിധാനം ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്ന ൈഡ്രവറുടെ മൊഴിയിലും അന്വേഷണസംഘത്തിന് സംശയമുണ്ട്. മലപ്പുറത്ത് പാഴ്സലുകൾ ഇറക്കിയശേഷം വാഹനം കണ്ണൂർ വരെ പോയതായും കണ്ടെത്തി. എന്നാൽ അതിനുപുറമെയാണ് 250 കിലോമീറ്ററിലധികം ദൂരം എങ്ങോേട്ടാ വാഹനം ഒാടിയതായി സംശയിക്കുന്നത്. ഇതെങ്ങോട്ടായിരുന്നെന്നാണ് പരിശോധിക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കുള്ള യാത്രാമധ്യേ തൃശൂര്‍ വരെ വാഹനത്തിെൻറ ജി.പി.എസ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം ജി.പി.എസ് നിലച്ചു. ഇത് എന്തിനാണ് വിച്ഛേദിച്ചതെന്നാണ് പരിശോധിക്കുന്നത്. ഡ്രൈവറോട് വിശദീകരണം തേടിയപ്പോൾ ജി.പി.എസ് സംവിധാനം ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു മൊഴി. മന്ത്രി ജലീലിെൻറ നിർദേശപ്രകാരം അന്നത്തെ എം.ഡി അബ്ദുറഹ്മാന് പറഞ്ഞതനുസരിച്ചാണ് പാഴ്സല്‍ കൊണ്ടുപോയതെന്നും ജീവനക്കാർ മൊഴിനൽകി. വാഹനം ബംഗളൂരുവിലേക്ക് പോയെന്ന ആക്ഷേപത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.