തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സെക്രേട്ടറിയറ്റിന് സമീപത്തെ ഹെതര്‍ ഫ്ലാറ്റില്‍ എൻ.െഎ.എ സംഘം വീണ്ടും പരിശോധന നടത്തി. കേസിലെ പ്രധാനപ്രതികള്‍ ഗൂഢാലോചന നടത്തിയത് ഇൗ ഫ്ലാറ്റില്‍ െവച്ചെന്നായിരുന്നു സ്വർണക്കടത്ത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന എൻ.െഎ.എ, കസ്റ്റംസ് സംഘങ്ങളുടെ കണ്ടെത്തല്‍.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ നിർദേശാനുസരണമാണ് പ്രതികൾക്ക് മുറി ലഭിച്ചതെന്നും കണ്ടെത്തി. ഇവിടെയായിരുന്നു പ്രതികൾ ഗൂഢാലോചന നടത്തിയതെന്നും സ്ഥിരീകരിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ കേസിൽ പിടിയിലായ മിക്ക പ്രതികളെയും ഇൗ ഫ്ലാറ്റിലെത്തിച്ച് അന്വേഷണ ഏജൻസികൾ തെളിവെടുപ്പ് നടത്തി. അതിന് ശേഷമുള്ള അന്വേഷണം തുടരുന്നതിനിടെയാണ് എൻ.െഎ.എ വീണ്ടും ഫ്ലാറ്റിലെത്തി തെളിവെടുത്തത്.
മുമ്പ് സെക്രട്ടേറിയറ്റിലും എൻ.െഎ.എ സംഘം പരിശോധന നടത്തിയിരുന്നു. സെർവർ റൂമിലുള്ള സി.സി.ടി.വികളുടെ ദൃശ്യങ്ങള്‍ സുരക്ഷിതമാണോയെന്നാണ് ആദ്യം പരിശോധിച്ചത്. പിന്നീട് സെക്രേട്ടറിയറ്റിലെ കാമറകളും പരിശോധിച്ചു. 83 കാമറകളുടെ ഒരുവർഷത്തെ ദൃശ്യങ്ങള്‍ പകർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എൻ.ഐ.എക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും പൊതുഭരണവകുപ്പ് അറിയിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ ചില ദൃശ്യങ്ങൾ മാർക്ക് ചെയ്ത് അവ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.