തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ട നിഖിൽ തോമസിന്റെ എം.കോം രജിസ്ട്രേഷൻ റദ്ദാക്കി. കേരള സർവകലാശാല നിഖിലിന് നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കിയിട്ടുണ്ട്.
നിഖിലിന്റെ ബിരുദ സർട്ടിഫിറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല കേരള സർവകലാശാലക്ക് ഔദ്യോഗികമായി തന്നെ മറുപടി നൽകി. സംഭവത്തിൽ കർശന നടപടി വേണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് നിഖിലിന്റെ എം.കോം രജിസ്ട്രേഷൻ റദ്ദാക്കിയത്.
നിഖിലിനെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിഖിൽ തോമസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാന ലൊക്കേഷൻ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.