നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷനിൽ അതിക്രമം; മൂന്ന് പേർ അറസ്​റ്റിൽ

നിലമ്പൂർ: നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷനുള്ളില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ നിലമ്പൂര്‍ സി.ഐ സുന ില്‍ പുളിക്കല്‍ അറസ്റ്റു ചെയ്തു. ചന്തക്കുന്ന് പാലോട്ടില്‍ ഫാസില്‍ എന്ന ഇറച്ചി ഫാസില്‍ (28), കരുളായി കോലോത്തുംതൊട ിക അഹമ്മദ് ആഷിഖ് (25), ചന്തക്കുന്ന് തെക്കേതൊടിക ഷീബിര്‍ റുഷ്ദ് (28) എന്നിവരാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് രാമന്‍കുത്ത് സ്വദേശി സിറിലിനെ പിടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെയാണ് പൊലീസ് സ്‌റ്റേഷനുള്ളില്‍ വെച്ച് ഇവർ അതിക്രമം കാണിച്ചത്. നിലമ്പൂരിലെ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് പൊലീസ് പറയുന്നു. ഒരു സംഘത്തില്‍പെട്ടയാളെ മര്‍ദ്ദിച്ചശേഷം ഇയാളെയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ പ്രതികൾ മർദ്ദനമേറ്റയാളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെത്രേ. എന്നാല്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യുകയെന്നും അറസ്റ്റ് ചെയ്യാനാവില്ലെന്ന് പൊലീസ് പറഞ്ഞതോടെ നാലു പേരും ചേർന്ന് പൊലീസിനെ ഭീഷണിപ്പെടുത്തകയും അസഭ്യം പറയുകയുമായിരുന്നു.

സ്റ്റേഷനിലെ സി.സി.ടി.വി മോണിറ്ററും ഇവര്‍ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ശേഷം സ്ഥലം വിട്ട സംഘത്തെ വ‍്യാഴാഴ്ച പൊലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യ നിര്‍വഹണത്തിന് തടസ്സമുണ്ടാക്കിയതിനും പൊലീസ് സ്‌റ്റേഷനില്‍ കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തത്. പിടിയിലായവരില്‍ ചിലർ നിലമ്പൂര്‍, പൂക്കോട്ടുംപാടം പൊലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും സി.ഐ.പറഞ്ഞു.

Tags:    
News Summary - nilambur police station case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.