നിലമ്പൂർ: മണിമൂളി അപകടത്തിൽ മരിച്ച മുഹമ്മദ് ഷാമിലിെൻറ കുടുംബത്തിൽ ദുരന്തത്തിെൻറ വേട്ടയാടൽ അവസാനിക്കുന്നില്ല. മകെൻറ ജീവൻ പൊലിഞ്ഞതറിയാതെ ആശുപത്രി കിടക്കയിലാണ് ഫൈസൽ ബാബു. കൂട്ടുകാരുടെയും ബന്ധുകളുടെയും സഹായത്തോടെയാണ് ഓട്ടോറിക്ഷ വാങ്ങിയത്. കുട്ടികളെ സ്ഥിരമായി സ്കൂളിലെത്തിച്ച് കിട്ടുന്ന വാടകയാണ് ഏക വരുമാനം. നട്ടെല്ലിെൻറ അസ്ഥിഭാഗങ്ങൾ കൂടിച്ചേരുന്ന അപൂർവ രോഗത്തിനടിമയാണ് ഫൈസൽ. കുടുംബത്തിെൻറ പ്രതീക്ഷ മുഴുവൻ ഷാമിലിലായിരുന്നു. ഇതിനിടെയാണ് അവന് ഹൃദ്രോഗം ബാധിച്ചത്. നാലുവർഷം മുമ്പ് എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ ഷാമിൽ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മരണം. അപകടത്തിൽ തെറിച്ചുവീണ് പരിക്കേറ്റ ഫൈസലിെൻറ സുഷ്മ്ന നാഡിക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
അപകടത്തിൽ മരിച്ച ഫിദമോള്‍ സ്‌കൂളിന് ഏറെ ദൂരത്തല്ലാതെയാണ് താമസം. ഉമ്മയോട് വിശേഷങ്ങൾ പറഞ്ഞാണ് ചൊവ്വാഴ്ച സ്കൂളിലേക്ക് പുറപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ അപകട വാർത്ത ഉമ്മയെ തേടിയെത്തി. പരിക്കേറ്റെന്നാണ് ആദ‍്യം അറിഞ്ഞത്. വിവരം അറിയാനായി ഓടിക്കിതച്ചെത്തിയപ്പോൾ അപകടസ്ഥലത്ത് തുണിയിൽ ചോരയിൽ പൊതിഞ്ഞുകിടക്കുന്ന ഫിദയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് കാണാനായത്.
ഷാമിലിനെ മരണം കൊണ്ടുപോയി; ഉപ്പയുടെ മടിയിൽനിന്ന്
നിലമ്പൂർ: ഏക ആൺതരിയെ മരണം തട്ടിയെടുത്തത് ഉപ്പയുടെ മടിയിൽ നിന്ന്. വഴിക്കടവ് മണിമൂളിയിൽ ലോറിയിടിച്ച് മരിച്ച എട്ട് വയസ്സുകാരൻ മുഹമ്മദ് ഷാമിൽ ഓട്ടോഡ്രൈവർ കൂടിയായ പിതാവ് ഫൈസൽ ബാബുവിെൻറ മടിയിലായിരുന്നു. നെല്ലിക്കുത്തിലെ മദ്റസയിൽനിന്ന് കുട്ടികളെ കയറ്റിശേഷം ഇതേ സ്കൂളിലേക്കുള്ള മറ്റൊരു കുട്ടിയായ ഫർഫബീവിയെ കാത്ത് റോഡരികിൽ നിർത്തിയിട്ട സമയത്താണ് ലോറി പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഷാമിൽ ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പുറത്തേക്ക് വീണ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഫൈസൽ ബാബു ഇടതുഭാഗത്തേക്ക് വീണത്. കൺമുന്നിലായിരുന്നു മകെൻറ മരണം. പിന്നീട്ട് ഡ്രൈവറില്ലാതെ മുന്നോട്ടുപോയ ഓട്ടോ റോഡരികിലെ മരത്തിൽ തട്ടിനിന്നു. ഓട്ടോയിൽ മറ്റ് എട്ട് കുട്ടികൾ കൂടിയുണ്ടായിരുന്നു. ഇവർ ഉള്ളിൽതന്നെയായതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫൈസലിെൻറ മൂന്ന് മക്കളിൽ ഇളയതാണ് മരിച്ച മുഹമ്മദ് ഷാമിൽ. ഫൈസലിന് അപകടത്തിൽ സാരമായ പരിക്കുണ്ട്. .
നടുക്കം, പിന്നെ പരിഭ്രാന്തി
നിലമ്പൂർ: മണിമൂളിയിലെ അപകട വിവരം കാട്ടുതീപോലെയാണ് പടർന്നത്. മൂന്ന് കുട്ടികൾ മരിച്ചെന്ന വാർത്തയാണ് ആദ്യം പരന്നത്. സമൂഹമാധ്യമങ്ങൾ വഴി കുട്ടികളുടെ ഫോട്ടോയടക്കം തെറ്റായി പ്രചരിച്ചു. കുട്ടികൾ സ്കൂളിലേക്ക് പോകുന്ന സമയമായതിനാൽ കേട്ടവെരല്ലാം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. നെല്ലിക്കുത്തും പരിസരവും ജനം നിറഞ്ഞു. നിയന്ത്രിക്കാൻ പൊലീസിന് പാടുപെടേണ്ടിവന്നു.
അപകടത്തിൽപ്പെട്ടവർ ആരൊക്കെയാണെന്നറിയാതെ രക്ഷിതാക്കൾ പരിഭ്രമിച്ചു. നിലമ്പൂർ ജില്ല ആശുപത്രിയിലേക്കാണ് ആളുകൾ ആദ‍്യമെത്തിയത്. മരിച്ച കുട്ടികളെ പാലാെട്ട സ്വകാര്യ ആശുപത്രിയിലും പരിേക്കറ്റവരെ പെരിന്തല്‍മണ്ണയിലും എടക്കരയിലുമുള്ള സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചതെന്ന് അറിഞ്ഞതോടെ അവിടേക്കും ആളുകൾ ഒാടിയെത്തി. ഉച്ചയോടെയാണ് മരണസംഖ‍്യയിലെ അവ‍്യക്തത നീങ്ങിയത്.
വഴിക്കടവ് പഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകുവിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കളും ട്രോമകെയർ പ്രവർത്തകരും നാട്ടുകാരോടൊപ്പം ചേർന്ന് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രികളിലെത്തിച്ചു. ഫിദമോളുടെയും മുഹമ്മദ് ഷാമിലിെൻറയും മൃതദേഹങ്ങൾ ട്രോമകെയർ പ്രവർത്തകരും പൊലീസും ചേർന്ന് പാലാെട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പി.വി. അൻവർ എം.എൽ.എ, നിലമ്പൂര്‍ നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ്, ഉപാധ്യക്ഷന്‍ പി.വി. ഹംസ, മലപ്പുറം എസ്.പിയുടെ ചുമതലയുള്ള പാലക്കാട് എസ്.പി പ്രതീഷ്‌കുമാർ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, നിലമ്പൂർ തഹസിൽദാർ തുടങ്ങിയവർ സംഭവസ്ഥലത്തും പിന്നീട് ആശുപത്രികളിലുമെത്തി.
ലോറിയപകടത്തിനിടയാക്കിയത് ഡ്രൈവർക്കുണ്ടായ പക്ഷാഘാതം
നിലമ്പൂർ: വഴിക്കടവ് മണിമൂളിയിലെ ലോറിയപകടത്തിനിടയാക്കിയത് ഡ്രൈവർക്കുണ്ടായ പക്ഷാഘാതം. അപകടത്തിന് ശേഷം കുഴഞ്ഞുവീണ ഡ്രൈവർ മുസ്തഫയെ പൊലീസാണ് നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഡോക്ടറാണ് പക്ഷാഘാതം സ്ഥിരീകരിച്ചത്. പിന്നീട് പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന മണിമൂളി നെല്ലിക്കുത്തിൽ എത്തുന്നതിന് മുമ്പുതന്നെ ലോറി നിയന്ത്രണം വിട്ടിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ലോറിയുടെ വരവ് കണ്ട് കുട്ടികളും കാൽനടക്കാരും റോഡരികിൽനിന്ന് ഓടിമാറിയിരുന്നു. ലോറിയിടിച്ച് സമീപത്തെ വ്യാപാരസ്ഥാപനത്തിെൻറ മതിലും ഭാഗികമായി തകർന്നു. വേഗത കുറഞ്ഞതിന് ശേഷമാണ് ലോറി ഓട്ടോയിൽ ഇടിച്ചത്. ഇല്ലെങ്കിൽ വലിയ ദുരന്തമുണ്ടാകുമായിരുന്നു. ഓട്ടോയിൽ പത്ത് കുട്ടികളുണ്ടായിരുന്നു.
സുരക്ഷ വാരാചരണത്തിനിടെയും നിണമണിഞ്ഞ് നിരത്തുകൾ
മലപ്പുറം: വഴിക്കടവ് മണിമൂളിയിൽ രണ്ട് കുട്ടികളുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടമുണ്ടായത് റോഡ് സുരക്ഷ വാരാചരണത്തിനിടെ. വാരാചരണത്തിെൻറ ഭാഗമായി ജനുവരി എട്ട് മുതൽ 14 വരെ മോേട്ടാർ വാഹന വകുപ്പ് ബോധവത്കരണത്തിന് തുടക്കമിടുന്നതിനിടെയാണ് കുട്ടികൾ ലോറിക്കടിയിൽപ്പെട്ട് മരിച്ചത്. അമിതവേഗം തടയാൻ പരിശോധനകളും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളും ശക്തമാക്കിയിട്ടും അപകടം കുറക്കാനായിട്ടില്ല. റോഡ് നിയമം പാലിക്കാെത, അമിതവേഗത്തിലാണ് മിക്ക ഡ്രൈവർമാരും വാഹനമോടിക്കുന്നത്. വീതി കുറഞ്ഞ റോഡുകളും പെരുകിവരുന്ന വാഹനങ്ങളും അപകടവും മരണങ്ങളും തുടർക്കഥയാക്കുന്നു. 2017ൽ മാത്രം മലപ്പുറം ജില്ലയിൽ 375 ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്.
െലെസൻസ് റദ്ദാക്കാൻ മടി
മലപ്പുറം: സുപ്രീം കോടതിയുടെ ആക്സിഡൻറ് റിവ്യൂ കമ്മിറ്റി ശിപാർശപ്രകാരം അപകടം വരുത്തുന്ന ൈഡ്രവർമാരുെട ലൈസൻസ് സസ്പെൻഡ് ചെയ്യുന്നുണ്ടെന്ന് അധികൃതർ പറയുന്നു. 2017ൽ മലപ്പുറം ജില്ലയിൽ 175 ൈഡ്രവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇതിലധികവും മൊബൈൽ ഫോണിൽ സംസാരിച്ചതുമായി ബന്ധപ്പെട്ടാണ്. ജില്ലയിൽ രണ്ടായിരത്തിലേറെ അപകടം ഉണ്ടാവുകയും 375 പേർ മരിക്കുകയും ചെയ്തിട്ടും ഇതുമായി ബന്ധപ്പെട്ട് ലൈസൻസ് തടയപ്പെട്ടത് ചുരുക്കം പേരുടേത് മാത്രം. മിക്ക േകസുകളിലും പൊലീസ് ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്യുന്നില്ല. മദ്യപിച്ച് ഒാടിച്ചതിന് ലൈസൻസ് പോയത് ഏഴ് പേർക്ക് മാത്രവും.
സ്കൂൾ പരിധിയിലും കുതിച്ചുപായൽ
മലപ്പുറം: സ്കൂൾ സോണിലും സ്കൂൾ വാഹനങ്ങൾക്കും പ്രത്യേക സുരക്ഷ ഒരുക്കാൻ മാർഗനിർദേശങ്ങളുണ്ട്. ഇതിനായി ട്രാഫിക് സിഗ്നൽ ബോർഡും വേഗപരിധിയുമെല്ലാം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ൈഡ്രവർമാർ കണക്കിലെടുക്കാറില്ല. മണിമൂളിയിൽ റോഡോരത്തുകൂടി നടന്നുപോകുന്ന ബാലികമാരുടെ മേലാണ് ലോറി പാഞ്ഞുകയറിയത്. സ്കൂൾ സമയത്ത് ടിപ്പർ ലോറികൾക്ക് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവ് പിന്നീട് മണ്ണ് മാഫിയയുടെ സമ്മർദത്തെ തുടർന്ന് സർക്കാർ മരവിപ്പിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.