????? ??????, ????? ????????????

ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹമെന്ന് അഫ്ഗാനിലേക്ക് പോയ നിമിഷയും സോണിയയും VIDEO

തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ ഐ.എസ് അധീന പ്രദേശത്തേക്ക് പോയ മലയാളി യുവതി. അഫ്ഗാനിലെ ഖുറാസാനിൽ കീഴടങ്ങിയ മലയാളി യുവതികളായ ആ​റ്റു​കാ​ൽ സ്വ​ദേ​ശി​നി നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ എന്നിവരാണ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ചത്. സ്ട്രാറ്റ് ന്യൂസ് ഗ്ലോബൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട അഭിമുഖത്തിലാണ് ഇരുവരും ആഗ്രഹം വ്യക്തമാക്കുന്നത്.

Full View

മകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷയുടെ മാതാവ് ബിന്ദു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2016 ജൂ​ൈ​ല​യി​ലാ​ണ് നി​മി​ഷ​യെ കാ​ണാ​താ​യ​ത്. കാ​സ​ർ​കോ​െ​ട്ട ഡെന്‍റ​ൽ കോ​ള​ജി​ൽ അ​വ​സാ​ന​വ​ർ​ഷ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന നി​മി​ഷ പ​ഠ​ന​കാ​ല​ത്തെ സൗ​ഹൃ​ദ​ത്തി​ലാ​ണ് ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ബെ​ക്‌​സ​ൺ വി​ൻ​െസന്‍റിനെ വി​വാ​ഹം ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും ഇ​സ്‌​ലാം​മ​തം സ്വീ​ക​രി​ച്ചു. ശ്രീ​ല​ങ്ക വ​ഴി​യാ​ണ് അ​ഫ്ഗാ​നി​ലേ​ക്ക്​ പോ​യ​ത്.

Tags:    
News Summary - nimisha fathima sonia sebastian interview-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.