നെയ്യാറ്റിൻകര: കമുകിൻകോട് ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന കൊടങ്ങാവിള സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമെ സഹോദരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സഹോദരിയും കാമുകനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കാമുകൻ കടന്നുകളഞ്ഞു. കാമുകൻ പെൺകുട്ടിയെ വീട്ടിൽ കയറി മർദിച്ചിരുന്നെന്നും അതിന് പിറകെയാണ് പെൺകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതെന്നും പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.
കാമുകന് ശല്യം ചെയ്യുന്നതായി കാണിച്ച് നേരത്തേ വീട്ടുകാര്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.