തൊടുപുഴ: നിപ വൈറസ് ബാധയുടെ ഉറവിടം ഇടുക്കി ജില്ലയിൽ നിന്നാകാൻ സാധ്യതയില്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. എ ൻ. പ്രിയ. നിപ സ്ഥിരീകരിച്ച യുവാവിന് രോഗബാധ തൊടുപുഴക്കടുത്ത താമസ സ്ഥലവുമായി ബന്ധപ്പെട്ടായിരിക്കാമെന്ന സ ംശയത്തിെൻറ പേരിൽ പരിേശാധനക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
രോഗബാധ സ്ഥിരീകരിച്ച വിദ്യാർഥി തൊടുപുഴയിലായിരുന്നില്ല സ്ഥിര താമസം. ഏപ്രിൽ 12ന് ശേഷം പരീക്ഷ എഴുതാനാണ് എത്തിയത്. മേയ് 16ന് അവസാന പരീക്ഷ എഴുതി മടങ്ങി. യുവാവിെൻറ കൂടെ കോളജിന് സമീപത്തെ വാടകവീട്ടിൽ നാല് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഇവരും വീട്ടിൽനിന്ന് വന്ന് പോവുകയാണ് ചെയ്തത്. ഇടുക്കി ജില്ലയിൽ ഇതുവരെ ആരും നിരീക്ഷണത്തിലില്ല. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രിയിലും പനിയടക്കം രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരം ശേഖരിക്കാൻ നിർദേശം നൽകി. കൂടാതെ, തൊടുപുഴ ജില്ല ആശുപത്രി, ഇടുക്കി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ െഎെസാലേഷൻ വാർഡ് തുറന്നതായും മെഡിക്കൽ ഒാഫിസർ പറഞ്ഞു.
ജില്ല മെഡിക്കൽ ഒാഫിസിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദേശമനുസരിച്ച് ജില്ല മൃഗസംരക്ഷണ ഒാഫിസർ ഡോ. മഞ്ജു സെബാസ്റ്റ്യെൻറ നേതൃത്വത്തിലെ സംഘം വിദ്യാർഥി താമസിച്ചിരുന്ന വീടും പരിസരങ്ങളും സന്ദർശിച്ചു. സമീപവാസികളും മൃഗങ്ങളെ വളർത്തുന്നവരുമായ ചിലരുടെ വീടുകളിലെത്തി മൃഗങ്ങളെ പരിശോധിക്കുകയും പരിസരം നിരീക്ഷിക്കുകയും ചെയ്തു. നിലവിൽ രോഗലക്ഷണങ്ങെളാന്നും കണ്ടില്ലെന്ന് ഇവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.